ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നും 200 പൗ​രന്മാ​രെ ഇ​ന്ത്യ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ന്നു
Thursday, May 28, 2020 7:02 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ൽ കു​ടു​ങ്ങി​യ 200 പൗ​രന്മാ​രെ ഇ​ന്ത്യ മ​ട​ക്കിക്കൊ​ണ്ടു​വ​രു​ന്നു. വ്യാ​ഴാ​ഴ്ച ഇ​വ​ർ റോ​ഡ് മാ​ർ​ഗം ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി ബം​ഗ്ലാ​ദേ​ശി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീഷ​ൻ അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി ഹൈ​ക്ക​മ്മീ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു.

മേ​യ് എ​ട്ടി​ന് ആ​ദ്യ ബാ​ച്ച് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. 168 വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ദ്യ സം​ഘ​മാ​ണ് ധാ​ക്ക​യി​ൽ​നി​ന്നും ശ്രീ​ന​ഗ​റി​ലെ​ത്തി​യ​ത്. ഡ​ൽ​ഹി, മും​ബൈ, ചെ​ന്നൈ, കോ​ൽ​ക്ക​ത്ത, ശ്രീ​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്ന് പൗ​രന്മാ​രെ തി​രി​കെ എ​ത്തി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.