സ്കൂ​ളു​ക​ൾ ഫീ​സ് വ​ർ​ധി​പ്പി​ക്ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി
Thursday, May 28, 2020 7:35 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വകാര്യ സ്കൂ​ളു​ക​ൾ ഫീ​സ് വ​ർ​ധി​പ്പി​ക്ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ചില സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ ഫീ​സ് വ​ർ​ധി​പ്പി​ച്ച​താ​യി പ​രാ​തി ല​ഭി​ച്ചി​രു​ന്നു. വ​ലി​യ തു​ക ഫീ​സി​ന​ത്തി​ൽ ഉ​യ​ർ​ത്തു​ക​യും അ​ത​ട​ച്ച​തി​ന്‍റെ ര​സീ​തു​മാ​യി വ​ന്നാ​ലേ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്ക് പു​സ്ത​കം ത​രൂ എ​ന്ന് പ​റ​യു​ക​യും ചെ​യ്ത സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​ണ്ട്. ഇ​ത് ദു​ർ​ഘ​ട ഘ​ട്ട​മാ​യ​തി​നാ​ൽ ഒ​രു സ്കൂ​ളും ഫീ​സ് വ​ർ​ധി​പ്പി​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ന് അ​നു​സൃ​ത​മാ​യി പ​ഠ​ന രീ​തി ക്ര​മീ​ക​രി​ക്ക​ണം. ഇ​വ​യാ​ണ് മേ​ഖ​ല​യി​ൽ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ചെ​യ്യേ​ണ്ട​ത്. ഈ ​കാ​ലം വ​ള​രെ പ്ര​ത്യേ​ക​മാ​യ​താ​ണ്. എ​ല്ലാ മേ​ഖ​ല​യി​ലും മാ​റ്റം വ​രു​ത്തേ​ണ്ട കാ​ല​മാ​ണ് ഇത്. പ​ഠ​നം പ​ര​മാ​വ​ധി ഓ​ൺ​ലൈ​നാ​ക്കു​ന്ന​തും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടു​ന്ന​തും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. എ​ല്ലാ ജ​ന​ങ്ങ​ളും പ്ര​യാ​സം നേ​രി​ടു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.