ആ​ദ്യ​കാ​ല മ​ല​യാ​ളി വോ​ളി​ബോ​ൾ താ​രം ദു​ബാ​യി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, May 28, 2020 5:57 PM IST
അ​ബു​ദാ​ബി: ദു​ബാ​യി​യി​ൽ വീ​ണ്ടും മ​ല​യാ​ളി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. രോ​ഗം​ബാ​ധി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കൊ​ല്ലം പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി നാ​സി​മു​ദീ​ൻ (73) ആ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​രി​ച്ച​ത്.

ആ​ദ്യ​കാ​ല വോ​ളി​ബോ​ൾ താ​ര​വും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. ഭാ​ര്യ റ​സി​യ നാ​സി​മു​ദീ​ൻ, മ​ക്ക​ൾ നി​മി നാ​സിം (ദു​ബാ​യ്), നി​ജി നാ​സിം (ദു​ബാ​യ്), നി​സി നാ​സിം. മ​രു​മ​ക്ക​ൾ മു​ഹ​മ്മ​ദ് സ​ഹീ​ർ (ദു​ബാ​യ്), ഡോ​ക്ട​ർ ഷം​ലാ​ൽ (അ​ബു​ദാ​ബി), നി​ഹാ​സ് ഇ​ല്യാ​സ് (യു​എ​സ്എ).

45 വ​ർ​ഷ​മാ​യി ദു​ബാ​യി​യി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു. ദു​ബാ​യി​യി​ൽ മ​ബാ​നി ക​ന്പ​നി​യി​ലെ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.