അ​റ​ബി​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കാ​ല​വ​ർ​ഷം ജൂ​ണ്‍ ഒ​ന്നി​ന് എ​ത്താ​ൻ സാ​ധ്യ​ത
Thursday, May 28, 2020 5:09 PM IST
തി​രു​വ​ന​ന്ത​പു​രം: തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷം ജൂ​ണ്‍ ഒ​ന്നി​ന് എ​ത്താ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്.

ഇ​പ്പോ​ൾ മാ​ല​ദ്വീ​പ് കോ​മോ​രി​ൻ ഭാ​ഗ​ങ്ങ​ളി​ൽ വ​രെ കാ​ല​വ​ർ​ഷം വ്യാ​പി​ച്ചു. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ ശ​ക്തി​പ്രാ​പി​ച്ച് തീ​വ്ര​ന്യൂ​ന മ​ർ​ദ​മാ​യി ഒ​മാ​ൻ യെ​മ​ൻ തീ​ര​ത്തേ​ക്ക് നീ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ന്യൂ​ന​മ​ർ​ദ​ങ്ങ​ൾ രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ര​ള തീ​ര​ത്തും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള അ​റ​ബി​ക്ക​ട​ലി​ലും മ​ത്സ്യ​ബ​ന്ധ​നം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു.

നി​ല​വി​ൽ ആ​ഴ​ക്ക​ട​ൽ, ദീ​ർ​ഘ​ദൂ​ര മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ കേ​ര​ള തീ​ര​ത്ത് മ​ട​ങ്ങി​യെ​ത്തു​ക​യോ അ​ല്ലെ​ങ്കി​ൽ ഏ​റ്റ​വും അ​ടു​ത്തു​ള്ള സു​ര​ക്ഷി​ത തീ​ര​ത്തെ​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​ർ​ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.