"പ​രീ​ക്ഷാ' തീ​യ​തി​യാ​യി; ഇ​ന്ത്യ​യു​ടെ ആ​ദ്യ വി​ദേ​ശ ഡേ ​നൈ​റ്റ് ടെ​സ്റ്റ് ഡി​സം​ബ​റി​ൽ
Thursday, May 28, 2020 11:51 AM IST
സി​ഡ്‌​നി: ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ വി​ദേ​ശ ഡേ ​നൈ​റ്റ് ടെ​സ്റ്റ് പ​ര​മ്പ​ര ഓ​സ്ട്രേ​ലി​യ​യി​ൽ ന​ട​ക്കും. പ​ര​മ്പ​ര​യു​ടെ ഫി​ക്സ്ച്ച​ർ ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ പു​റ​ത്തു​വി​ട്ടു. ഓ​സ്ട്രേ​ലി​യ​യു​മാ​യി നാ​ല് മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്.

ഇ​ന്ത്യ​ക്കെ​തി​രാ​യ പ​ര​മ്പ​ര ഡി​സം​ബ​ര്‍ മൂ​ന്നി​ന് ബ്രി​സ്ബെ​യ്നി​ൽ ആ​രം​ഭി​ക്കും. അ​ഡ്‌​ലെ​യ്ഡി​ൽ ഡി​സം​ബ​ർ 11 മു​ത​ൽ 15 വ​രെ പ​ക​ൽ രാ​ത്രി ടെ​സ്റ്റ് അ​ര​ങ്ങേ​റും. മെ​ല്‍​ബ​ണ്‍, സി​ഡ്‌​നി എ​ന്നി​വ​യാ​ണ് മ​റ്റു ടെ​സ്റ്റു​ക​ളു​ടെ വേ​ദി​ക​ള്‍.

ബോ​ക്‌​സിം​ഗ് ഡേ ​ടെ​സ്റ്റ് ഡി​സം​ബ​ര്‍ 26 മു​ത​ല്‍ മെ​ല്‍​ബ​ണ്‍ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. പ​ര​മ്പ​രാ​ഗ​ത​മാ​യി ബോ​ക്‌​സിം​ഗ് ഡേ ​ടെ​സ്റ്റു​ക​ള്‍ ഇ​തേ വേ​ദി​യി​ല്‍ ത​ന്നെ​യാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. ന്യൂ ​ഇ​യ​ര്‍ ടെ​സ്റ്റി​ന്‍റെ സ്ഥി​രം വേ​ദി​യാ​യ സി​ഡ്‌​നി ത​ന്നെ​യാ​ണ് അ​വ​സാ​ന ടെ​സ്റ്റി​നു ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

പെർത്തിലെ പുതിയ ഗ്രൗണ്ടിൽ ഓ​സീ​സ് അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രെ ഉ​ദ്ഘാ​ട​ന മ​ത്സ​രം ക​ളി​ക്കും. ന​വം​ബ​ർ 21 മു​ത​ൽ 25 വ​രെ​യാ​ണ് ഈ മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.