ട്വി​റ്റ​റി​ന്‍റെ "ഫാ​ക്ട്ചെ​ക്ക്’ മു​ന്ന​റി​യി​പ്പ്; സോ​ഷ്യ​ൽ മീ​ഡി​യ​ക​ൾ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് ട്രം​പ്
Thursday, May 28, 2020 10:03 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ട്വി​റ്റ​ർ വ​സ്തു​താ പ​രി​ശോ​ധ​നാ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ ക​ന്പ​നി​ക​ൾ​ക്കെ​തി​രെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ്.

സോ​ഷ്യ​ൽ മീ​ഡി​യ​യെ നി​യ​ന്ത്രി​ക്കാ​ൻ പു​തി​യ നി​യ​മ​നി​ർ​മാ​ണം കൊ​ണ്ടു​വ​രു​മെ​ന്നും ക​ന്പ​നി​ക​ൾ പൂ​ട്ടി​ക്കു​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ട്രം​പി​ന്‍റെ ര​ണ്ട് ട്വീ​റ്റു​ക​ൾ​ക്ക് ട്വി​റ്റ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ത്.

ശ​ക്ത​മാ​യ നി​യ​മ​നി​ർ​മാ​ണം കൊ​ണ്ടു​വ​രി​ക​യോ പൂ​ട്ടി​ക്കു​ക​യോ ചെ​യ്യു​മെ​ന്ന് ട്രം​പ് ട്വീ​റ്റ് ചെ​യ്തു.ത​ന്നെ നി​ശ​ബ്ദ​നാ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും 2016ൽ ​ഇ​ങ്ങ​നെ ശ്ര​മി​ച്ച​വ​ർ പ​രാ​ജ​യ​പ്പെ​ട്ട​ത് ഏ​വ​രും ക​ണ്ട​താ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.