ബെ​വ്ക്യൂ ആ​പ്പ് പ്ലേ​സ്റ്റോ​റി​ലെ​ത്തി, പ​ക്ഷേ....
Thursday, May 28, 2020 8:03 AM IST
കൊ​ച്ചി: ഓ​ണ്‍​ലൈ​ൻ മ​ദ്യ വി​ൽ​പ​ന​യ്ക്കു​ള്ള ബെ​വ് ക്യൂ ​ആ​പ്പ് പ്ലേ ​സ്റ്റോ​റി​ൽ എ​ത്തി. ആ​വ​ശ്യ​ക്കാ​ർ​ക്ക് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. അ​പ്പ് പ്ലേ ​സ്റ്റോ​റിലെ​ത്തി മി​നി​റ്റു​ക​ൾ​ക്ക​കം പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത​ത്.

നേ​ര​ത്തെ, ബീ​റ്റാ വേ​ർ​ഷ​ൻ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത​വ​ർ​ക്ക് ആ​പ്പ് അ​പ്ഡേ​റ്റ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാം. ആ​പ്പ് പ്ലേ ​സ്റ്റോ​റി​ൽ ല​ഭ്യ​മാ​യ​താ​യി ഫേസ്ബു​ക്ക് പേ​ജി​ലൂ​ടെ ഫെ​യ​ർ​കോ​ഡ് ടെ​ക്നോ​ള​ജീ​സ് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ആ​പ്പ് കാ​ത്തു​കാ​ത്തി​രു​ന്ന​വ​ർ​ക്ക് പി​ന്നീ​ടാ​ണ് യ​ഥാ​ർ​ഥ വെ​ല്ലു​വി​ളി നേ​രി​ട്ട​ത്. ആ​ദ്യം പേ​രും ഫോ​ണ്‍​ന​ന്പ​റും പി​ൻ​കോ​ഡും ന​ൽ​കി കാ​ത്തി​രു​ന്നി​ട്ടും ഒ​ടി​പി ന​ന്പ​ർ വ​ന്നി​ല്ല. ചെ​യ്ത​ത് ത​ന്നെ വീ​ണ്ടും വീ​ണ്ടും ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​ക്കാ​ർ ആ​പ്പി​നോ​ട് മ​ല്ലി​ട്ടു. ഒ​ടു​വി​ൽ, 11.30നു ​ശേ​ഷം കാ​ത്തി​രു​ന്ന നി​മി​ഷ​മെ​ത്തി. ഒ​ടി​പി കി​ട്ടി.

പ​ക്ഷേ, അ​വി​ടെ​യും തീ​ർ​ന്നി​ല്ല, ഫി​നി​ഷിം​ഗ് ലൈ​നി​ൽ എ​ത്തി മ​ത്സ​രം തീ​ർ​ന്നെ​ന്ന് ഉ​റ​പ്പി​ച്ച​വ​നോ​ട് ഒ​രു റൗ​ണ്ടു​കൂ​ടി ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ പ്ര​തീ​തി. വ​ന്നു അ​ടു​ത്ത മ​സേ​ജ്. രാ​വി​ലെ ആ​റു​മു​ത​ൽ രാ​ത്രി 11.30 വ​രെ മാ​ത്ര​മേ മ​ദ്യം ബു​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കൂ. കാ​ത്തു​കാ​ത്തി​രു​ന്ന​വ​ർ​ക്ക് നി​രാ​ശ ഫ​ലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.