കാ​ന​ഡ​യി​ൽ മുങ്ങി മരിച്ച എ​ബി​​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച
Wednesday, May 27, 2020 6:47 PM IST
തൊടുപുഴ: കാ​ന​ഡ​യി​ൽ ഒ​ന്‍റാ​രി​യോ ത​ടാ​ക​ത്തി​ൽ ബോ​ട്ട​പ​ക​ട​ത്തി​ൽ മ​രി​ച്ച വ​ണ്ണ​പ്പു​റം പ​ര​യ്ക്ക​നാ​ൽ എ​ബി​ൻ സ​ന്തോ​ഷി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ വ്യാ​ഴാ​ഴ്ച ര​ണ്ടി​ന് വീ​ട്ടി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ക​ളി​യാ​ർ പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും.

എ​ബി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് രാ​ത്രി​യോ​ടെ പ​ര​യ്ക്ക​നാ​ൽ വീ​ട്ടി​ലെ​ത്തി​ക്കും. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ആം​ബു​ല​ൻ​സ് മാ​ർ​ഗ​മാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. നേ​ര​ത്തെ സം​സ്കാ​രം ഇ​ന്ന് ന​ട​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വി​മാ​നം വൈ​കി​യ​തോ​ടെയാണ് സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​ത്.

വ​ണ്ണ​പു​റം പ​ര​യ്ക്ക​നാ​ൽ സ​ന്തോ​ഷി​ന്‍റെ​യും ഷൈ​നി​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ് എ​ബി​ൻ. ബാ​രി​യി​ൽ ജോ​ർ​ജി​യ​ൻ കോ​ള​ജി​ലെ ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ബി​രു​ദ​വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. മേ​യ് ഏ​ഴി​ന് വൈ​കി​ട്ട് കിം​ഗ്സ്റ്റ​ണി​ലു​ള്ള ഒ​ന്‍റാ​രി​യോ ത​ടാ​ക​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ബോ​ട്ട് സ​വാ​രി​ക്കെ​ത്തി​യ എ​ബി​ൻ ത​ടാ​ക​ത്തി​ൽ വീ​ണു കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.