സി​എ​സ്ആ​ർ ഫ​ണ്ട് പി​എം കെ​യേ​ഴ്സി​ലേ​ക്ക്; ക​ന്പ​നി​ നി​യ​മം തി​രു​ത്തി മോ​ദി സ​ർ​ക്കാ​ർ
Wednesday, May 27, 2020 12:31 PM IST
ന്യൂ​ഡ​ൽ​ഹി: ക​ന്പ​നി നി​യ​മ​ത്തി​ൽ തി​രു​ത്തു​മാ​യി മോ​ദി സ​ർ​ക്കാ​ർ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പി​എം കെ​യേ​ഴ്സ് ഫ​ണ്ടി​ലേ​ക്ക് കോ​ർ​പ്പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി (സി​എ​സ്ആ​ർ) ഫ​ണ്ടു​ക​ൾ സം​ഭാ​വ​ന ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് നി​യ​മ​ഭേ​ദ​ഗ​തി.

ഇ​തു​സം​ബ​ന്ധി​ച്ച് ചൊ​വ്വാ​ഴ്ച കേ​ന്ദ്ര കോ​ർ​പ്പ​റേ​റ്റ് അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. മേ​യ് 28 മു​ത​ൽ നി​യ​മ​ഭേ​ദ​ഗ​തി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന രീ​തി​യി​ലാ​ണ് വി​ജ്ഞാ​പ​നം. വ​ലി​യ കോ​ർ​പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ ഇ​തു​വ​രെ പി​എം കെ​യേ​ഴ്സി​ലേ​ക്കു ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ സി​എ​സ്ആ​ർ ഫ​ണ്ടി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ത്താ​നും ഭേ​ദ​ഗ​തി​യി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. ഇ​തു​വ​രെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു മാ​ത്ര​മാ​ണ് സി​എ​സ്ആ​ർ ഫ​ണ്ട് ന​ൽ​കാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്.

പി​എം കെ​യേ​ഴ്സ് ഫ​ണ്ട് സി​എ​ജി (കം​ട്രോ​ള​ർ ആ​ന്‍റ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ) ഓ​ഡി​റ്റിം​ഗി​നു വി​ധേ​യ​മാ​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വ്യ​ക്തി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സം​ഭാ​വ​ന​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് പി​എം കെ​യേ​ഴ്സ് ഫ​ണ്ടെ​ന്നും ഓ​ഡി​റ്റ് ചെ​യ്യാ​ൻ ഞ​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നു​മാ​ണ് സി​എ​ജി ഓ​ഫി​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​നാ​യും മു​തി​ർ​ന്ന കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളെ ട്ര​സ്റ്റി​ക​ളു​മാ​ക്കി​യാ​ണ് മാ​ർ​ച്ച് 28-ന് ​പി​എം കെ​യേ​ഴ്സ് ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം, ട്ര​സ്റ്റ് നി​യോ​ഗി​ക്കു​ന്ന സ്വ​ത​ന്ത്ര ഓ​ഡി​റ്റ​ർ​മാ​ർ പി​എം കെ​യേ​ഴ്സ് ഫ​ണ്ട് ഓ​ഡി​റ്റ് ചെ​യ്യു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.