കി​ണ​റ്റി​ല്‍ വീ​ണ പ​ശുവിനെ പു​റ​ത്തെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​ഹോ​ദ​ര​ങ്ങ​ൾക്കു ദാരുണാന്ത്യം
Wednesday, May 27, 2020 11:27 AM IST
കാ​സ​ര്‍​ഗോ​ഡ്: കിണറ്റിൽ വീണ പശുവിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരങ്ങൾ ശ്വാസം മുട്ടി മരിച്ചു. കാ​സ​ര്‍​ഗോ​ഡ് ധ​ര്‍​മ്മ​ത്ത​ടു​ക്ക സ്വ​ദേ​ശി​ക​ളാ​യ നാ​രാ​യ​ണ​ന്‍(45), ശ​ങ്ക​ര്‍(35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബുധനാഴ്ച രാവിലെയാണ് സംഭവം.

കിണറ്റിൽ ആദ്യം ഇറങ്ങിയ ശങ്കർ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നത് കണ്ടാണ് സഹായിക്കാൻ നാരായണൻ കിണറ്റിലേക്ക് ഇറങ്ങിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തിയിരുന്നുവെങ്കിലും ഇരുവരും മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.