ട്രം​പി​ന്‍റെ ട്വീ​റ്റു​ക​ളി​ൽ "​ഫാ​ക്ട് ചെ​ക്ക്’; അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​നെ​യും പി​ടി​ച്ച് ട്വി​റ്റ​ർ
Wednesday, May 27, 2020 10:50 AM IST
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്വീ​റ്റു​ക​ളി​ലെ വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ട്വി​റ്റ​ർ. ആ​ദ്യ​മാ​യാ​ണു യു​എ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ ട്വീ​റ്റി​ന് ട്വി​റ്റ​ർ ഫാ​ക്ട് ചെ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്.

മെ​യി​ൽ ഇ​ൻ ബാ​ല​റ്റു​ക​ളെ (പോ​സ്റ്റ​ൽ വോ​ട്ട്) സം​ബ​ന്ധി​ച്ച ട്രം​പി​ന്‍റെ ട്വീ​റ്റു​ക​ൾ​ക്കാ​ണ് ട്വി​റ്റ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. മെ​യി​ൽ ഇ​ൻ ബാ​ല​റ്റു​ക​ളെ വ​ഞ്ച​ന എ​ന്നാ​ണ് ട്രം​പ് അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്. മെ​യി​ൽ ഇ​ൻ ബാ​ല​റ്റു​ക​ൾ ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ടു​മെ​ന്നും വ​ഞ്ചി​ക്ക​പ്പെ​ടു​മെ​ന്നും ട്രം​പ് ട്വീ​റ്റ് ചെ​യ്തു.

ട്രം​പി​ന്‍റെ ട്വീ​റ്റു​ക​ൾ​ക്ക് താ​ഴെ മെ​യി​ൽ ഇ​ൻ ബാ​ല​റ്റു​ക​ളെ കു​റി​ച്ചു​ള്ള വ​സ്തു​ക​ൾ അ​റി​യാം എ​ന്നാ​ണ് ട്വി​റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഈ ​ലി​ങ്ക് തു​റ​ക്കു​ന്പോ​ൾ ട്രം​പി​ന്‍റെ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ കു​റി​ച്ചു​ള്ള വ​സ്തു​താ പ​രി​ശോ​ധ​ന​ക​ളും വാ​ർ​ത്ത​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​രു പേ​ജാ​ണ് തു​റ​ന്നു​വ​രു​ന്ന​ത്.

വോ​ട്ട് ബൈ ​മെ​യി​ൽ സം​ബ​ന്ധി​ച്ച ട്രം​പി​ന്‍റെ ട്വീ​റ്റു​ക​ളി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നു ട്വി​റ്റ​ർ ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​ക​ളി​ൽ ഇ​ത്ത​രം തെ​റ്റി​ദ്ധാ​ര​ണ​ജ​ന​ക​മാ​യ ട്വീ​റ്റു​ക​ളെ ട്വി​റ്റ​ർ വി​ല​ക്കാ​റു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.