കേ​ര​ള​ത്തി​ന്‍റെ വി​ക​സ​നം ത​ക​രി​ല്ല, കി​ഫ്ബി ഗ്യാ​ര​ണ്ടി; ധ​ന​മ​ന്ത്രി​യു​ടെ പ്ര​തീ​ക്ഷ​ക​ൾ
Wednesday, May 27, 2020 10:33 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കാ​ല​ത്ത് എ​ങ്ങ​നെ ചെ​ല​വ് ചു​രു​ക്കാം എ​ന്ന​തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ര​ണ്ട് ക​മ്മി​റ്റി​ക​ൾ ഇ​തു സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ പ​ഠ​നം ന​ട​ത്തു​ന്നു​ണ്ടെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ത​ങ്ങ​ളു​ടെ കാ​ല​ത്തെ ധ​ന​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ എ​ൽ​ഡി​എ​ഫി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്നു​മാ​ത്ര​മാ​ണ് ധ​ന​പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് യു​ഡി​എ​ഫി​ന് അ​വ​കാ​ശ​പ്പെ​ടാ​ൻ ക​ഴി​യു​ക. എ.​കെ. ആ​ന്‍റ​ണി​യു​ടെ കാ​ലം മു​ത​ൽ ആ​രം​ഭി​ച്ച ധ​ന​ദൃ​ഡീ​ക​ര​ണം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​ത് ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന മൂ​ന്നു​വ​ർ​ഷ​ക്കാ​ല​ത്താ​ണ്. ഈ ​മൂ​ന്നു വ​ർ​ഷ​ക്കാ​ലം റ​വ​ന്യു​വ​രു​മാ​ന വ​ർ​ധ​ന​വ് 10 ശ​ത​മാ​ന​മാ​യി ചു​രു​ങ്ങി. ചെ​ല​വ് 14 ശ​ത​മാ​നം വ​ർ​ധി​ച്ചു. ക​മ്മി പെ​രു​കി. ഈ ​അ​വ​സ്ഥ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നും ധ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

റ​വ​ന്യു വ​രു​മാ​നം കു​റ​യാ​നു​ള്ള കാ​ര​ണം വാ​റ്റ് വ​രു​മാ​ന​ത്തി​ലു​ണ്ടാ​യ ഇ​ടി​വാ​ണ്. സു​പ്രിം​കോ​ട​തി കേ​ര​ള​ത്തി​ലെ എ​ൻ​ട്രി ടാ​ക്സ് റ​ദ്ദാ​ക്കി​യ​തോ​ടെ കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നും സ്വ​ന്തം ഉ​പ​യോ​ഗ​ത്തി​നെ​ന്നു പ​റ​ഞ്ഞ് കേ​ര​ള​ത്തി​ന​ക​ത്തേ​ക്ക് നി​കു​തി കൊ​ടു​ക്കാ​തെ എ​ത്ര ച​ര​ക്കു​വേ​ണ​മെ​ങ്കി​ലും കൊ​ണ്ടു​വ​രാ​മെ​ന്നാ​യി. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​എ​സ്ടി സ്വീ​ക​രി​ക്കു​വാ​ൻ കേ​ര​ള സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ജി​എ​സ്ടി നി​കു​തി സ​ന്പ്ര​ദാ​യ​ത്തി​ൽ കേ​ര​ള​ത്തി​ലേ​യ്ക്ക് കൊ​ണ്ടു​വ​രു​ന്ന ച​ര​ക്കു​ക​ൾ​ക്ക് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ കൊ​ടു​ത്ത നി​കു​തി ന​മു​ക്ക് കൈ​മാ​റും. ഇ​തു​വ​ഴി വാ​റ്റി​ലെ നി​കു​തി ചോ​ർ​ച്ച ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തി​യ​ത്. എ​ന്നാ​ൽ ഇ-​വേ​ബി​ൽ സ​ന്പ്ര​ദാ​യം ഫ​ല​ദ​മാ​യി ന​ട​പ്പാ​ക്കാ​ത്ത​തും, വാ​ർ​ഷി​ക റി​ട്ടേ​ണു​ക​ൾ അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​യ​തും, ഐ​ടി അ​ടി​ത്ത​റ​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​മൂ​ല​വും ജി​എ​സ്ടി നി​കു​തി വ​രു​മാ​നം കേ​ര​ള​ത്തി​ലെ​ന്ന​പോ​ലെ ഇ​ന്ത്യ​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും വ​ർ​ദ്ധി​ച്ചി​ല്ല. ഇ​ത് ധ​വ​ള​പ​ത്ര​ത്തി​ലെ ക​ണ​ക്കു കൂ​ട്ട​ലു​ക​ളെ തെ​റ്റി​ച്ചു. 20 ശ​ത​മാ​നം നി​കു​തി വ​ർ​ധ​ന​വി​നു പ​ക​രം യു​ഡി​എ​ഫ് കാ​ല​ത്തെ​ന്ന​പോ​ലെ 10 ശ​ത​മാ​നം വീ​ത​മാ​ണ് നി​കു​തി വ​ർ​ധി​ച്ച​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ന്‍റെ ആ​ദ്യ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലും ചെ​ല​വ് 16 ശ​ത​മാ​നം വീ​ത​മാ​ണ് ഉ​യ​ർ​ന്ന​ത്. ഇ​തി​ന്‍റെ ഫ​ല​മാ​യി ക​മ്മി പി​ന്നെ​യും ഉ​യ​ർ​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​രാ​വ​ട്ടെ ശ​ത്രു​താ​പ​ക​ര​മാ​യ സ​മീ​പ​ന​മാ​ണ് കേ​ര​ള​ത്തോ​ട് സ്വീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ന​മു​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട വാ​യ്പ എ​ണ്ണാ​യി​ര​ത്തി​ൽ​പ്പ​രം കോ​ടി രൂ​പ അ​വ​ർ വെ​ട്ടി​ക്കു​റ​ച്ചു. പോ​രാ​ത്ത​തി​ന് ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യും ത​ട​ഞ്ഞു​വ​ച്ചു. ഇ​താ​ണ് ക​ഴി​ഞ്ഞ ധ​ന​കാ​ര്യ വ​ർ​ഷം അ​വ​സാ​നം ഉ​ണ്ടാ​യ സാ​ന്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ന് അ​ടി​സ്ഥാ​നം.

എ​ന്നാ​ൽ ഇ​പ്പോ​ൾ ധ​ന​കാ​ര്യ​സ്ഥി​തി സാ​ധാ​ര​ണ​ഗ​തി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. മു​ൻ​കാ​ല കു​ടി​ശി​ക​ക​ളി​ൽ ഏ​താ​ണ്ട് 500 കോ​ടി​യേ കൊ​ടു​ത്തു​തീ​ർ​ക്കാ​നു​ള്ളൂ. പ​ണം ഇ​ല്ലാ​ത്ത​ത​ല്ല. എ​ൻ​ഐ​സി ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ സോ​ഫ്ട്വെ​യ​റി​ൽ കൊ​ണ്ടു​വ​രാ​ത്ത​തു​മൂ​ല​മാ​ണ്. ധ​ന​കാ​ര്യ​സ്ഥി​തി​യി​ലെ ഏ​റ്റ​വും ദു​ർ​ഘ​ട​മാ​യ അ​വ​സ്ഥ ത​ര​ണം ചെ​യ്തു​ക​ഴി​ഞ്ഞു. കോ​വി​ഡ് കാ​ല​ത്ത് വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ത​ട​സ​ങ്ങ​ളു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ക​രി​ല്ല. കി​ഫ്ബി​യാ​ണ് ഇ​തി​നു​ള്ള ഗ്യാ​ര​ണ്ടി. കി​ഫ്ബി​യു​ടെ 30,000 കോ​ടി രൂ​പ​യു​ടെ പ്രോ​ജ​ക്ടു​ക​ൾ ഇ​പ്പോ​ൾ നി​ർ​വ്വ​ഹ​ണ​ഘ​ട്ട​ത്തി​ലാ​ണ്. 20,000 കോ​ടി​കൂ​ടി ഇ​നി വ​ർ​ഷം ത​ന്നെ ടെ​ണ്ട​ർ വി​ളി​ച്ച് നി​ർ​വ്വ​ഹ​ണ​ഘ​ട്ട​ത്തി​ലേ​യ്ക്ക് ക​ട​ക്കും. ഈ ​ഭീ​മ​ൻ ഉ​ത്തേ​ജ​ക പാ​ക്കേ​ജ് ഉ​ള്ള​തു​കൊ​ണ്ട് ഇ​ന്ന​ത്തെ സാ​ന്പ​ത്തി​ക സ്തം​ഭ​നാ​വ​സ്ഥ മ​റ്റ് ഏ​ത് സം​സ്ഥാ​ന​ത്തെ​ക്കാ​ളും ഉ​ജ്ജ്വ​ല​മാ​യി കേ​ര​ളം ത​ര​ണം ചെ​യ്യും​മെ​ന്നും മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.