അ​ർ​ണ​ബ് ഗോ​സ്വാ​മി​ക്കെ​തി​രാ​യ കേ​സ് പു​ന​ര​ന്വേ​ഷി​ക്കാ​ൻ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ
Wednesday, May 27, 2020 11:10 AM IST
മും​ബൈ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​ർ​ണ​ബ് ഗോ​സ്വാ​മി​ക്കെ​തി​രാ​യ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കേ​സ് പു​ന​ര​ന്വേ​ഷി​ക്കാ​ൻ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ. സം​സ്ഥാ​ന സി​ഐ​ഡി വ​കു​പ്പി​നാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖ് ഇ​തു സം​ബ​ന്ധി​ച്ച് ചൊ​വ്വാ​ഴ്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

2018-ൽ ​ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​ർ അ​ൻ​വ​യ് നാ​യി​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ കു​മു​ദ് നാ​യി​ക്കും ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ർ​ണ​ബ് ഗോ​സ്വാ​മി​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന് അ​ൻ​വ​യ് നാ​യി​ക്കി​ന്‍റെ മ​ക​ൾ ന​ട​ത്തി​യ അ​ഭ്യ​ർ​ഥ​ന​യി​ലാ​ണ് പു​ന​ര​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​ൻ​വ​യ് നാ​യി​ക്കി​ന്‍റെ മ​ര​ണ​ത്തി​ൽ അ​ർ​ണ​ബ് ഗോ​സ്വാ​മി​ക്കും മ​റ്റു ര​ണ്ടു​പേ​ർ​ക്കു​മെ​തി​രേ അ​ലി​ഭാ​ഗ് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ തെ​ളി​വി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പി​ന്നീ​ട് പോ​ലീ​സ് കേ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കോ​ണ്‍​കോ​ർ​ഡ് ഡി​സൈ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി​യു​ടെ എം​ഡി​യാ​യി​രു​ന്നു അ​ൻ​വ​യ് നാ​യി​ക്. അ​ർ​ണ​ബ് ഗോ​സ്വാ​മി​യും ഫി​റോ​സ് ഷെ​യ്ഷ്, നി​തീ​ഷ് സാ​ർ​ധ എ​ന്നി​വ​രും ചേ​ർ​ന്ന് ത​ന്‍റെ കൈ​യി​ൽ​നി​ന്ന് 5.4 കോ​ടി രൂ​പ വാ​ങ്ങി​യി​രു​ന്നു​വെ​ന്ന് അ​ൻ​വ​യ് നാ​യി​ക് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ എ​ഴു​തി​യി​രു​ന്നു.

അ​ർ​ണ​ബി​ന്‍റെ റി​പ്പ​ബ്ളി​ക് സ്റ്റു​ഡി​യോ ഡി​സൈ​ൻ ചെ​യ്ത വ​ക​യി​ൽ അ​ർ​ണാ​ബ് ഗോ​സ്വാ​മി ന​ൽ​കാ​നു​ള്ള 83 ല​ക്ഷം രൂ​പ ന​ൽ​കി​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.