എ​യ​ര്‍​ഇ​ന്ത്യ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്; യാ​ത്ര​ക്കാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
Wednesday, May 27, 2020 10:11 AM IST
ന്യൂ​ഡ​ല്‍​ഹി; എ​യ​ര്‍​ഇ​ന്ത്യ വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് എ​ല്ലാ യാ​ത്ര​ക്കാ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഡ​ല്‍​ഹി​യി​ല്‍ നി​ന്നും ലു​ധി​യാ​ന​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​യ എ​യ​ര്‍​ഇ​ന്ത്യ വി​മാ​ന​ത്തി​ലെ 50കാ​ര​നാ​യ ജീ​വ​ന​ക്കാ​ര​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് നി​ര്‍​ത്തി വ​ച്ചി​രു​ന്ന വി​മാ​ന സ​ര്‍​വീ​സ് തി​ങ്ക​ളാ​ഴ്ച​യാ​ണ് പു​നഃ​രാ​രം​ഭി​ച്ച​ത്. ഇ​തി​നു ശേ​ഷം 116 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്ത​ത്. ഇ​തി​ല്‍ ഒ​രാ​ളു​ടെ പ​രി​ശോ​ധ​ന ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​തെ​ന്ന് ലു​ധി​യാ​ന സി​വി​ല്‍ സ​ര്‍​ജ​ന്‍ ഡോ. ​രാ​ജേ​ഷ് ബാ​ഗ പ​റ​ഞ്ഞു.

എ​യ​ര്‍​ഇ​ന്ത്യ​യി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ള്‍ ഡ​ല്‍​ഹി​യി​ലാ​ണ് താ​മ​സം. ഇ​യാ​ള്‍ പ്രാ​ദേ​ശി​ക നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണി​പ്പോ​ള്‍. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്.

അ​തേ​സ​മ​യം, ചെ​ന്നൈ-​കോ​യ​മ്പ​ത്തൂ​ര്‍ ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​രെ​യും 14 ദി​വ​സ​ത്തേ​ക്ക് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.