രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​ന്ന​ര​ല​ക്ഷം ക​ട​ന്നു; മ​ര​ണം 4,337
Wednesday, May 27, 2020 9:49 AM IST
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​ന്ന​ര​ല​ക്ഷം ക​ട​ന്നു. 1,51,767 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 6,387 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ക​യും 140 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ മ​ര​ണസം​ഖ്യ 4,337 ആ​യി ഉ​യ​ര്‍​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 54,758 ആ​യി ഉ​യ​ര്‍​ന്നു. 2,091 പേ​ര്‍​ക്കാ​ണ് രോ​ഗം പു​തു​താ​യി പി​ടി​പ്പെ​ട്ട​ത്. സം​സ്ഥാ​ന​ത്തെ മ​ര​ണ സം​ഖ്യ 1,792 ആ​യി. മും​ബൈ​യി​ല്‍ മാ​ത്രം 32,000 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ത​മി​ഴ്‌​നാ​ട്ടി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 17,728 ആ​യി. ചൊ​വ്വാ​ഴ്ച മാ​ത്രം രോ​ഗം ബാ​ധി​ച്ച് ഒ​ന്‍​പ​തു പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ മ​ര​ണം സം​ഖ്യ 127 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 646 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗി​ക​ളു​ടെ എ​ണ്ണം ഗു​ജ​റാ​ത്തി​ലും ഡ​ല്‍​ഹി​യി​ലും വ​ര്‍​ധി​ക്കു​ക​യാ​ണ്. 14,821 പേ​ര്‍​ക്കാ​ണ് ഗു​ജ​റാ​ത്തി​ല്‍ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 915 പേ​ര്‍ മ​രി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ 14,465 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. 288 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.