യു​ദ്ധ​സ​ജ്ജ​രാ​കാ​ൻ ചൈ​നീ​സ് സൈ​ന്യ​ത്തി​ന് പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ർ​ദേ​ശം; പു​ക​ഞ്ഞ് അ​തി​ർ​ത്തി
Wednesday, May 27, 2020 9:29 AM IST
ബെ​യ്ജിം​ഗ്: ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി ത​ര്‍​ക്കം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സൈ​ന്യ​ത്തോ​ട് യു​ദ്ധ സ​ജ്ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ന്‍ പിം​ഗ്. മോ​ശ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തെ മു​ന്നി​ല്‍ ക​ണ്ട് രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് സൈ​ന്യ​ത്തി​ന് അ​ദ്ദേ​ഹം നി​ര്‍​ദേ​ശം ന​ല്‍​കി. എ​ന്നാ​ല്‍ ഏ​ത​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഭീ​ഷ​ണി​യെ​പ്പ​റ്റി അ​ദ്ദേ​ഹം പ​രാ​മ​ര്‍​ശി​ച്ചി​ല്ല.

പീ​പ്പി​ള്‍ ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യു​ടെ​യും പീ​പ്പി​ള്‍​സ് ആം​ഡ് പോ​ലീ​സ് ഫോ​ഴ്‌​സി​ന്‍റെ​യും പ്ലീ​ന​റി മീ​റ്റിം​ഗി​ലാ​ണ് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഈ ​നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ബെ​യ്ജിം​ഗി​ല്‍ നാ​ഷ​ണ​ല്‍ പീ​പ്പി​ള്‍​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് ഈ ​മീ​റ്റിം​ഗ് കൂ​ടി​യ​ത്.

കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ പ​ല മേ​ഖ​ല​ക​ളി​ലും ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സൈ​നി​ക​ര്‍ ത​മ്മി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ​ല​ത​വ​ണ സം​ഘ​ര്‍​ഷ​ങ്ങ​ളു​ണ്ടാ​യി. ചൈ​ന​യു​ടെ പി​എ​ല്‍​എ സൈ​നി​ക​ര്‍ ഇ​ന്ത്യ​ന്‍ അ​തി​ര്‍​ത്തി​യി​ലേ​ക്കു ക​ട​ന്നു​ക​യ​റാ​ന്‍ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ ഇ​ന്ത്യ ചെ​റു​ത്ത​തോ​ടെ​യാ​യി​രു​ന്നു സം​ഘ​ര്‍​ഷം. അ​തി​ര്‍​ത്തി​യി​ലെ നി​യ​ന്ത്ര​ണ​രേ​ഖ ഇ​ന്ത്യ ലം​ഘി​ച്ച​താ​യു​ള്ള ചൈ​ന​യു​ടെ ആ​രോ​പ​ണം ഇ​ന്ത്യ ഔ​ദ്യോ​ഗി​ക​മാ​യി നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.