ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​ന് കോ​വി​ഡ്; യാ​ത്ര​ക്കാ​ർ ക്വാ​റ​ന്‍റൈ​നി​ല്‍
Wednesday, May 27, 2020 9:22 AM IST
ചെ​ന്നൈ: ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ക്വാ​റ​ന്‍റൈ​നി​ല്‍. ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച ആ​ദ്യം ദി​വ​സം ചെ​ന്നൈ-​കോ​യ​ന്പ​ത്തൂ​ർ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​യാ​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

93 യാ​ത്രി​ക​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഫേ​സ്മാ​സ്ക്, ഷീ​ൽ​ഡ്, കൈ​യു​റ​ക​ൾ എ​ന്നി​വ​യു​ൾ​പ്പ​ടെ ധ​രി​ച്ചാ​ണ് രോ​ഗ​ബാ​ധി​ത​നാ​യ ആ​ൾ വി​മാ​ന​ത്തി​ലി​രു​ന്ന​ത്. സ​മീ​പ​ത്ത് മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ വ്യാ​പ​നം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു.

വി​മാ​ന​ത്തി​ലെ മ​റ്റു യാ​ത്ര​ക്കാ​രേ​യും കൊ​റോ​ണ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ആ​ഭ്യ​ന്ത​ര വി​മാ​ന​സ​ർ​വീ​സ് ആ​രം​ഭി​ച്ച​തി​ന്ശേ​ഷം യാ​ത്ര​ക്കാ​ര​നു രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.