സ​ർ​ക്കാ​ർ അ​റ്റ​സ്റ്റേ​ഷ​ൻ ബു​ധ​നാ​ഴ്ച മു​ത​ൽ; നേ​രി​ട്ട് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കി​ല്ല
Tuesday, May 26, 2020 7:31 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​ന്‍റെ അ​റ്റ​സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. അ​റ്റ​സ്റ്റേ​ഷ​ൻ ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ സൗ​ത്ത് വി​സി​റ്റേ​ഴ്സ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ള​ള ട്രേ​ക​ളി​ൽ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്ക് മു​ന്പ് നി​ക്ഷേ​പി​ക്ക​ണം.

അ​റ്റ​സ്റ്റേ​ഷ​നു​ശേ​ഷം ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​ന്ന് മൂ​ന്ന് മ​ണി​ക്ക് ശേ​ഷം തി​രി​കെ നേ​രി​ട്ട് ശേ​ഖ​രി​ക്ക​ണം. യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​പേ​ക്ഷ​ക​ർ/​ഏ​ജ​ൻ​സി​ക​ളെ സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ള​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. സെ​ക്ഷ​നി​ലെ കൗ​ണ്ട​റു​ക​ളി​ൽ ഇ​നി ഒ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ അ​പേ​ക്ഷ​ക​ൾ നേ​രി​ട്ട് സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. സം​ശ​യ നി​വാ​ര​ണം ഫോ​ണി​ലൂ​ടെ മാ​ത്ര​മാ​യി​രി​ക്കും (ഫോ​ണ്‍: 0471-2517107).

എ​ല്ലാ അ​പേ​ക്ഷ​ക​രും മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​റു​ക​ൾ അ​പേ​ക്ഷ​യി​ൽ പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്ത​ണം. അ​ല്ലാ​ത്ത​വ നി​ര​സി​ക്കും.അ​പേ​ക്ഷ​യി​ലെ പോ​രാ​യ്മ​ക​ൾ ഫോ​ണ്‍ മു​ഖേ​ന അ​റി​യി​ക്കും.

വെ​രി​ഫി​ക്കേ​ഷ​ൻ വേ​ണ്ടി വ​രു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​ത് ന​ട​ത്തി​യ​തി​നു​ശേ​ഷം മാ​ത്ര​മേ അ​റ്റ​സ്റ്റ് ചെ​യ്ത ന​ൽ​കു​ക​യു​ള്ളൂ. അ​ത്ത​രം അ​പേ​ക്ഷ​യു​ടെ ഫ​യ​ൽ ന​ന്പ​ർ അ​പേ​ക്ഷ​ക​നെ ഫോ​ണ്‍ മു​ഖേ​ന അ​റി​യി​ക്കും. അ​പേ​ക്ഷ​ക​ർ/​ഏ​ജ​ൻ​സി​ക​ൾ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള​ള എ​ല്ലാ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര (അ​റ്റ​സ്റ്റേ​ഷ​ൻ വ​കു​പ്പ്) അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.