മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് ഉ​ദ്ധവി​നെ കു​റ്റ​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സ് നേ​താ​വ്
Tuesday, May 26, 2020 6:09 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി ഉദ്ധ​വ് താ​ക്ക​റെ​യെ കു​റ്റ​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ഞ്ജ​യ് നി​രു​പം. മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന് കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ ന​ൽ​കു​ന്ന​തു മാ​ത്ര​മേ ഉ​ള്ളു​വെ​ന്നും ഭ​രി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സ് അ​ല്ലെ​ന്നു​മു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കു പി​ന്നാ​ലെ​യാ​ണ് നി​രു​പ​മി​ന്‍റെ വി​മ​ർ​ശ​നം.

മു​ഖ്യ​മ​ന്ത്രി എ​ല്ലാ ദി​വ​സ​വും ജ​ന​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യി ഇ​ത്ത​ര​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ 60 ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 60 തി​രി​ച്ച​ടി​ക​ൾ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. അ​ദ്ദേ​ഹം എ​ല്ലാ ദി​വ​സ​വും തീ​രു​മാ​ന​ങ്ങ​ൾ മാ​റ്റു​ക​യാ​ണ്. ചി​ല തീ​രു​മാ​ന​ങ്ങ​ൾ തെ​റ്റു​ന്നു, ചി​ല​ത് വൈ​കു​ന്നു. കൊ​റോ​ണ പ്ര​തി​സ​ന്ധി വ​ർ​ധി​ക്കാ​ൻ ഇ​തു കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും നി​രു​പം തു​റ​ന്ന​ടി​ച്ചു.

മ​ഹാ​രാ​ഷ്ട്ര സ​ഖ്യ​സ​ർ​ക്കാ​രി​നെ വീ​ഴ്ത്താ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ​യാ​ണ് നി​രു​പ​മി​ന്‍റെ വി​മ​ർ​ശ​നം. സ​ർ​ക്കാ​രി​ൽ വി​ള്ള​ലു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ ഉദ്ധ​വ് താ​ക്ക​റെ​യു​മാ​യി എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.