എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ തു​ട​ങ്ങി
Tuesday, May 26, 2020 2:43 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 നെ​ത്തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ തു​ട​ങ്ങി. 4.25 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. സം​സ്ഥാ​ന​ത്തും ല​ക്ഷ​ദീ​പ്, ഗ​ൾ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി 2,945 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ള്ള​ത്.

പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ സ്കൂ​ളു​ക​ളി​ൽ ക​ർ​ശ​ന ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ച്ച​ത്. സ്കൂ​ളി​ൽ എ​ത്തി​ച്ചേ​രാ​ൻ വാ​ഹ​ന​സൗ​ക​ര്യ​വും ഏ​ർ​പ്പാ​ടാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം, ചൊ​വ്വാ​ഴ്ച രാ​വി​ലെ തു​ട​ങ്ങി​യ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ അ​വ​സാ​നി​ച്ചു. സം​സ്ഥാ​ന​ത്ത് ഒ​രു വി​ദ്യാ​ർ​ഥി​നി​ക്കു മാ​ത്രം പ​രീ​ക്ഷ എ​ഴു​താൻ സാ​ധി​ച്ചി​ല്ല. ചെ​ങ്ങ​ന്നൂ​ർ ഗേ​ൾ​സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക്കാ​ണ് പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യാ​തി​രു​ന്ന​ത്.

ചെ​ന്നൈ​യി​ൽ​നി​ന്നും ആ​ണ് വി​ദ്യാ​ർ​ഥി​നി എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രാ​ൻ അ​നു​മ​തി കി​ട്ടി​യി​ല്ല. ഈ ​വി​ദ്യാ​ർ​ഥി​ക്ക് സേ ​പ​രീ​ക്ഷ എ​ഴു​താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.