അ​മേ​രി​ക്ക​യി​ൽ ആ​ഹാ​ര​ത്തി​നാ​യി പ​ര​ക്കം പാ​ഞ്ഞ് എ​ലി​ക​ൾ!!
Tuesday, May 26, 2020 7:57 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​നം അ​മേ​രി​ക്ക​ൻ ജ​ന​ത​യെ മാ​ത്ര​മ​ല്ല ജീ​വ​ജാ​ല​ങ്ങ​ളെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. നി​ര​ത്തു​ക​ൾ ആ​ളൊ​ഴി​ഞ്ഞ് കി​ട​ക്കു​ക​യും ഭ​ക്ഷ​ണ​ശാ​ല​ക​ളും മ​റ്റ് ക​ട​ക​ളു​മെ​ല്ലാം അ​ട​ഞ്ഞു കി​ട​ക്കു​ക​യും ചെ​യ്ത​തോ​ടെ എ​ലി​ക​ൾ പ​ട്ടി​ണി​യി​ലാ​യി.

ആ​ഹാ​രം എ​ങ്ങു നി​ന്നും കി​ട്ടാ​താ​യ​തോ​ടെ എ​ലി​ക​ൾ കൂ​ട്ട​ത്തോ​ടെ നി​ര​ത്തു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി​ത്തു​ട​ങ്ങി. റോ​ഡി​ലൂ​ടെ​യെ​ത്തു​ന്ന ആ​ളു​ക​ളു​ടെ പി​ന്നാ​ലെ പോ​ലും എ​ലി​ക​ൾ പാ​യാ​ൻ തു​ട​ങ്ങി.

റോ​ഡി​ലൂ​ടെ എ​ലി​ക​ൾ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും പാ​യു​ന്ന​തും വ​ഴി​യി​ൽ കി​ട​ക്കു​ന്ന ചെ​റി​യ കൂ​ടു​ക​ൾ പോ​ലും പ്ര​തീ​ക്ഷ​യോ​ടെ നോ​ക്കു​ന്ന​തു​മെ​ല്ലാം ഇ​വി​ടു​ത്തെ പ​തി​വു കാ​ഴ്ച​ക​ളാ​ണി​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.