ആ​പ്പി​ൾ ജ​പ്പാ​നി​ൽ വ്യാ​പാ​രം പു​നഃ​സ്ഥാ​പി​ക്കു​ന്നു; റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ൾ തു​റ​ക്കു​ന്നു
Tuesday, May 26, 2020 6:26 AM IST
ടോ​ക്കി​യോ: ജ​പ്പാ​നി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി അ​ടി​യ​ന്ത​രാ​വ​സ്ഥ പി​ൻ​വ​ലി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് ആ​പ്പി​ൾ റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ൾ വീ​ണ്ടും തു​റ​ക്കാ​ൻ ഒ​രു​ങ്ങു​ന്നു.​കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ആ​പ്പി​ൾ രാ​ജ്യ​ത്തെ 10 റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ളും മാ​സ​ങ്ങ​ളോ​ളം അ​ട​ച്ചി​രു​ന്നു.

ഫു​കു​വോ​ക, നാ​ഗോ​യ സാ​കെ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഐ​ഫോ​ണ്‍ സ്റ്റോ​റു​ക​ൾ ബു​ധ​നാ​ഴ്ച വീ​ണ്ടും തു​റ​ക്കും. രാ​ജ്യ​ത്തെ മ​റ്റ് എ​ട്ട് റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ൾ തു​റ​ക്കു​ന്ന തീ​യ​തി ക​ന്പ​നി ഇ​തു​വ​രെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

സ്റ്റോ​റു​ക​ൾ തു​റ​ക്കു​ന്ന​തു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ് എ​ന്നും സു​ര​ക്ഷി​ത​മാ​യി സേ​വ​ന​ങ്ങ​ൾ തി​രി​കെ​യെ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന ഉ​റ​പ്പു​ണ്ടെ​ന്നും ആ​പ്പി​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.