കേ​ന്ദ്ര​മ​ന്ത്രി​യാ​യ​തി​നാ​ൽ ക്വാ​റന്‍റൈ​ൻ ആ​വ​ശ്യ​മി​ല്ലെ​ന്ന് സ​ദാ​ന​ന്ദ ഗൗ​ഡ; വി​ചി​ത്ര​വാ​ദം
Monday, May 25, 2020 9:15 PM IST
ബം​ഗ​ളു​രു: കേ​ന്ദ്ര​മ​ന്ത്രി​യാ​യ​തി​നാ​ൽ ക്വാ​റന്‍റൈൻ ആ​വ​ശ്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സ​ദാ​ന​ന്ദ ഗൗ​ഡ. ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ ന്യൂ​ഡ​ൽ​ഹി​യി​ൽ​നി​ന്നു വി​മാ​ന​മാ​ർ​ഗം ബം​ഗ​ളു​രു​വി​ലെ​ത്തി​യ​ശേ​ഷ​മാ​ണു ഗൗ​ഡ ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്.

ഡ​ൽ​ഹി​യു​ൾ​പ്പെ​ടെ തീ​വ്ര​ബാ​ധി​ത സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വി​മാ​ന​ത്തി​ലോ റോ​ഡ്, റെ​യി​ൽ മാ​ർ​ഗ​മോ എ​ത്തു​ന്ന​വ​ർ​ക്ക് ക​ർ​ണാ​ട​ക​ത്തി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണ​മാ​ണു​ള്ള​ത്. എ​ന്നാ​ൽ ഡ​ൽ​ഹി​യി​ൽ​നി​ന്ന് ബം​ഗ​ളു​രു​വി​ൽ വി​മാ​ന​മി​റ​ങ്ങി​യ മ​ന്ത്രി ഈ ​നി​യ​മം പാ​ലി​ക്കാ​ൻ ത​യാ​റാ​യി​ല്ല. നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​കാ​തെ വീ​ട്ടി​ലേ​ക്കു പോ​യ മ​ന്ത്രി പി​ന്നീ​ട് ഓ​ഫീ​സി​ൽ സ​ജീ​വ​മാ​കു​ക​യും ചെ​യ്തു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യാ​യ​തു കൊ​ണ്ട് ക്വാ​റ​ന്‍റൈൻ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഗൗ​ഡ വി​ശ​ദീ​ക​രി​ച്ച​ത്. മ​രു​ന്നു​നി​ർ​മാ​ണ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള​ള​തി​നാ​ൽ മാ​റി​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല. പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് വ​ന്ന​ത്. ആ​രോ​ഗ്യ​സേ​തു ആ​പ്പു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ നി​രീ​ക്ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യം മു​ഴു​വ​ൻ മ​രു​ന്നെ​ത്തി​ക്കേ​ണ്ട ചു​മ​ത​ല ത​നി​ക്കാ​ണ്. മ​രു​ന്നെ​ത്തി​ക്കു​ന്ന​വ​രെ ക്വാ​റന്‍റൈൻ ചെ​യ്താ​ൽ കോ​റോ​ണ വൈ​റ​സി​നെ​തി​രാ​യ പോ​രാ​ട്ടം എ​ങ്ങ​നെ ന​ട​ത്തു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ചോ​ദി​ച്ചു.

ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഏ​ഴ് കേ​ന്ദ്ര മ​ന്ത്രി​മാ​ർ ഞാ​യ​റാ​ഴ്ച​ത​ന്നെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.