എ​സ്എ​സ്എ​ൽ​സി​ക്ക് 4,22,450 വി​ദ്യാ​ർ​ഥി​ക​ൾ; ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക് 4,00,704 പേ​ർ
Monday, May 25, 2020 8:34 PM IST
തി​രു​വ​ന​ന്ത​പു​രം: ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ 56,345 കു​ട്ടി​ക​ളും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ 4,22,450 കു​ട്ടി​ക​ളും എ​ഴു​തും. ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന 11, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ 4,00,704 പേ​രാ​ണ് എ​ഴു​തു​ന്ന​ത്. സം​സ്ഥാ​ന​ത്തും ല​ക്ഷ​ദ്വീ​പ്, ഗ​ൾ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി എ​സ്എ​സ്എ​ൽ​സി​ക്ക് 2,945 പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക് 2,032 കേ​ന്ദ്ര​ങ്ങ​ളും വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക് 389 കേ​ന്ദ്ര​ങ്ങ​ളു​മു​ണ്ട്.

പ​രീ​ക്ഷ എ​ഴു​തു​ന്ന മു​ഴു​വ​ൻ കു​ട്ടി​ക​ളു​ടെ​യും ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് പ​രീ​ക്ഷാ​ഹാ​ളു​ക​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ, സ്കൂ​ൾ പ​രി​സ​രം എ​ന്നി​വ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ര​ള ഫ​യ​ർ ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ്/ പി​ടി​എ/ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ/ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​രു​ടെ സ​ഹാ​യ​വും ല​ഭി​ച്ചു.

ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് പ​രീ​ക്ഷ എ​ഴു​തു​ന്ന മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും 25 ല​ക്ഷ​ത്തോ​ളം മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു. നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം/ ​സ​മ​ഗ്ര ശി​ക്ഷ കേ​ര​ള എ​ന്നി​വ ചേ​ർ​ന്നാ​ണ് മാ​സ്കു​ക​ൾ ത​യ്യാ​റാ​ക്കി​യ​ത്. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഐ​ആ​ർ തെ​ർ​മോ​മീ​റ്റ​റു​ക​ൾ (5000 എ​ണ്ണം), എ​ക്സാ​മി​നേ​ഷ​ൻ ഗ്ലൗ​സ് (അ​ഞ്ചു ല​ക്ഷം ജോ​ഡി) എ​ന്നി​വ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ൾ മു​ഖേ​ന വി​ത​ര​ണം ന​ട​ത്തി. ഉ​പ​യോ​ഗ​ശേ​ഷം ഗ്ലൗ​സു​ക​ൾ ഐ​എം​എ​യു​ടെ സ​ഹാ​യ​ത്തോ​ടെ ശാ​സ്ത്രീ​യ​മാ​യി ശേ​ഖ​രി​ക്കും.

ലോ​ക്ക്ഡൗ​ണി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന​തി​ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട ജി​ല്ല​ക​ളി​ലേ​ക്ക് പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റി​ന​ൽ​കി​യി​ട്ടു​ണ്ട്. എ​സ്എ​സ്എ​ൽ​സി​ക്ക് 1866, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 8,835, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 219 എ​ന്ന ക്ര​മ​ത്തി​ൽ കു​ട്ടി​ക​ൾ ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.