ജെഎന്‍യു വി​ദ്യാ​ർ​ഥി​ക​ളോ​ട് "നാ​ടു​വി​ടാ​ൻ’ നി​ർ​ദേ​ശം; ഉ​ട​ൻ തി​രി​ച്ചു​വ​രേ​ണ്ടെ​ന്നു ഡീ​ൻ
Monday, May 25, 2020 7:44 PM IST
ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ (ജെഎന്‍യു) മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളോ​ടും കാ​ന്പ​സ് വി​ട്ട് സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കു​ല​ർ. എ​ല്ലാ അ​ക്കാ​ദ​മി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ജൂ​ണ്‍ 25-നോ, ​അ​തി​നു ശേ​ഷ​മോ വി​ദ്യാ​ർ​ഥി​ക​ൾ കാ​ന്പ​സി​ലേ​ക്കു മ​ട​ങ്ങി വ​ന്നാ​ൽ മ​തി​യെ​ന്നും സ​ർ​വ​ക​ലാ​ശാ​ല നി​ർ​ദേ​ശി​ച്ചു.

ട്രെ​യി​നു​ക​ളും ബ​സു​ക​ളും സ​ർ​വീ​സ് ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​സ്റ്റ​ലു​ക​ളി​ലും മ​റ്റും ക​ഴി​യു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്ന് ജെഎന്‍യു സ്റ്റു​ഡ​ന്‍റ്സ് ഡീ​ൻ സു​ദീ​ർ പ്ര​താ​പ് സിം​ഗ് ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത മാ​സം 25നു ​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കാ​ന്പ​സി​ലേ​ക്കു മ​ട​ങ്ങാം. അ​ക്കാ​ദ​മി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തു​വ​രെ പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഹോ​സ്റ്റ​ലു​ക​ൾ ഒ​ഴി​യ​ണം. ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി വ​രു​ന്ന​തു കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്നും ഡീ​ൻ വി​ശ​ദീ​ക​രി​ച്ചു.

കേ​ന്ദ്ര​സ​ർ​ക്കാ​രും ആ​ഭ്യ​ന്ത​ര മ​ന്ത്ര​ലാ​യ​വും സം​സ്ഥാ​ന സ​ർ​ക്കാ​രും കോ​വി​ഡ്19 മാ​ർ​ഗ​രേ​ഖ​ക​ളും അ​റി​യി​പ്പു​ക​ളും ന​ൽ​കു​ന്നു​ണ്ട്. റെ​യി​ൽ​വെ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളും ജൂ​ണ്‍ ഒ​ന്നു മു​ത​ൽ 200 കൂ​ടു​ത​ൽ ഓ​ടി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​നാ​ന്ത​ര ബ​സ് സ​ർ​വീ​സു​ക​ളും ടാ​ക്സി​ക​ളും സ​ർ​വീ​സ് തു​ട​ങ്ങി. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്വ​ന്തം സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങാ​ൻ ചി​ല സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട് അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ഈ ​മാ​സം ആ​ദ്യം മു​ത​ൽ ഹോ​സ്റ്റ​ലു​ക​ളി​ൽ നി​ന്നു ഒ​ഴി​യാ​ൻ വി​ദ്യാ​ർ​ഥി​ക​ളോ​ട് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ഏ​താ​നും വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ത്യേ​ക ട്രെ​യി​നു​ക​ളി​ൽ കേ​ര​ള​ത്തി​ലേ​ക്കും മ​റ്റും മ​ട​ങ്ങു​ക​യും ചെ​യ്തു. എ​ന്നാ​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ഡ​ൽ​ഹി​യി​ൽ മ​റ്റി​ട​ങ്ങ​ളി​ൽ താ​ത്കാ​ലി​ക​മാ​യി താ​മ​സി​ച്ചു​വ​രു​ന്നു​ണ്ട്. ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്കു മ​ട​ങ്ങി​വ​ര​ണ​മെ​ന്ന് പ​ല വി​ദ്യാ​ർ​ഥി​ക​ളും ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു. ഇ​തേ തു​ട​ർ​ന്നാ​ണ് നാ​ടു​ക​ളി​ലേ​ക്കു പോ​കാ​ൻ പു​തി​യ സ​ർ​ക്കു​ല​റു​മാ​യി യൂ​ണി​വേ​ഴ്സി​റ്റി രം​ഗ​ത്തെ​ത്തി​യ​ത്.

ഗ​വേ​ഷ​ണ​ത്തി​നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​മാ​യി ഡ​ൽ​ഹി​യി​ലെ കാ​ന്പ​സി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​ക​ളോ​ട് നി​ർ​ബ​ന്ധ​പൂ​ർ​വം ഹോ​സ്റ്റ​ൽ ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തു അ​നീ​തി​യാ​ണെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ട്രെ​യി​നു​ക​ളി​ൽ ടി​ക്ക​റ്റ് പോ​ലും ല​ഭ്യ​മ​ല്ല. ര​ണ്ടു ദി​വ​സ​ത്തെ ക​ഷ്ട​പ്പാ​ടു സ​ഹി​ച്ച് നാ​ട്ടി​ലെ​ത്തി​യാ​ൽ 14 ദി​വ​സം ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ക​യും വേ​ണം. കോ​വി​ഡ് ബാ​ധ പ​ക​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ക​യും ചെ​യ്യും. തി​രി​കെ​യു​ള്ള യാ​ത്ര​യും രോ​ഗ​ബാ​ധ​യു​ണ്ടാ​യാ​ലു​ള്ള പ്ര​യാ​സ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് ഒ​രു മാ​സ​ത്തേ​ക്കു മാ​ത്ര​മാ​യി ഇ​പ്പോ​ൾ യാ​ത്ര കൂ​ടു​ത​ൽ അ​സൗ​ക​ര്യ​മാ​കു​മെ​ന്നു മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. വീ​ട്ടി​ലേ​ക്കു പോ​കേ​ണ്ട​വ​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പോ​യി​രു​ന്നു​വെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.