എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ ചൊ​വ്വാ​ഴ്ച മു​ത​ൽ; ക​ന​ത്ത ജാ​ഗ്ര​ത
Monday, May 25, 2020 7:36 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ ചൊ​വ്വാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. പ​രീ​ക്ഷ​ക​ളു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ച സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​ണ് പ​രീ​ക്ഷ ന​ട​ത്തി​പ്പ്.

മാ​സ്ക്, സാ​നി​റ്റൈ​സ​ർ, തെ​ർ​മ​ൽ സ്കാ​ന​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക. എ​ല്ലാ സ്കൂ​ളു​ക​ളി​ലേ​ക്കും തെ​ർ​മ​ൽ സ്കാ​ന​ർ ന​ൽ​കി. പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​നി​ധി സ്കൂ​ളു​ക​ളി​ൽ ഉ​ണ്ടാ​കും. അ​ധ്യാ​പ​ക​ർ​ക്കും മാ​സ്ക്, ഗ്ലൗ​സ് എ​ന്നി​വ ന​ൽ​കും. ബ്രേ​ക്ക് ദി ​ചെ​യി​ൻ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി സോ​പ്പ്, വെ​ള​ളം എ​ന്നി​വ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ഉ​റ​പ്പു​വ​രു​ത്തും.

വി​ദ്യാ​ർ​ഥി​ക​ൾ പേ​ന, പെ​ൻ​സി​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റ് ബോ​ക്സ് തു​ട​ങ്ങി​യ​വ​യൊ​ന്നും കൈ​മാ​റാ​ൻ പാ​ടി​ല്ല. ഒ​രു പ​രീ​ക്ഷ ക​ഴി​ഞ്ഞ് അ​ടു​ത്ത പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​ന് മു​ന്പ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ വീ​ണ്ടും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ മേ​യ് 28-നും ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ 30-നും ​അ​വ​സാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.