ലോ​ക്ക്ഡൗ​ണി​ല്‍ കു​ടു​ങ്ങി​യ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​നി​ക്ക് സഹായവുമാ​യി ഉ​മ്മ​ന്‍​ചാ​ണ്ടി
Monday, May 25, 2020 7:36 PM IST
തി​രു​വ​ന​ന്ത​പു​രം : ലോ​ക്ഡൗ​ണി​ല്‍ ത​ല​സ്ഥാ​ന​ത്ത് കു​ടു​ങ്ങി​യ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​നി​ക്ക് ക​രു​ത​ലു​മാ​യി മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി. ക​ര്‍​ണാ​ട​ക ബീ​ജാ​പു​ര്‍ സ്വ​ദേ​ശി​യാ​യ ജാ​ന​കി മ​താ​ണ് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ വി​മാ​ന​മാ​ര്‍​ഗം നാ​ട്ടി​ലെ​ത്തി​യ​ത്.

എ​ന്‍​ജി​നിയ​റിം​ഗ് ഡാ​റ്റാ സ​യ​ന്‍​സ് പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ജാ​ന​കി ട്രെ​യി​നിം​ഗി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ സ്റ്റാ​ര്‍​ട്ട്അ​പ്പ് ക​മ്പ​നി​യി​ലെ​ത്തി​യ​ത്. കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് പി​ന്നാ​ലെ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ തി​രി​കെ നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ ക​ഴി​യാ​തെ വ​ന്നു.

ലോ​ക്ക്ഡൗ​ണ്‍ ര​ണ്ടും മൂ​ന്നും ഘ​ട്ട​ങ്ങ​ളി​ലേ​ക്ക് നീ​ട്ടി​യ​തോ​ടെ ജാ​ന​കി​യു​ടെ ഹോ​സ്റ്റ​ല്‍ കാ​ര്യ​ങ്ങ​ളു​ള്‍​പ്പെ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യി. തു​ട​ര്‍​ന്ന് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യാ​യ ജി​ത​യു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​മ്മ​ന്‍ ചാ​ണ്ടി​യെ കാ​ണു​ക​യാ​യി​രു​ന്നു. ജാ​ന​കി​യു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ശ്ര​ദ്ധാ​പൂ​ര്‍​വം കേ​ട്ട അദ്ദേഹം പ്ര​ശ്നപ​രി​ഹാ​ര​ത്തി​ന് ഇ​ട​പെ​ടു​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി.

ക​ര്‍​ണാ​ട​ക പി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല​യാ​ളി​ക​ളെ എ​ത്തി​ക്കു​ന്ന ബ​സി​ല്‍ ജാ​ന​കി​യെ തി​രി​ച്ച​യ​ക്കാ​നാ​യി​രു​ന്നു ആ​ദ്യ​ശ്ര​മം. എ​ന്നാ​ല്‍ തി​രി​കെപ്പോകു​ന്ന ബ​സി​ല്‍ മ​റ്റ് സ്ത്രീ​യാ​ത്ര​ക്കാ​രി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ സു​ര​ക്ഷ​യെ ക​രു​തി ഇ​ത് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ട്രെ​യി​ന്‍ സ​ര്‍​വീ​സും വൈ​കി​യ​തി​നാ​ല്‍ ആ ​മാ​ര്‍​ഗ​വും ഫ​ല​പ്ര​ദ​മാ​യി​ല്ല. ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ 25ന് ​ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​തോ​ടെ ജാ​ന​കി​ക്ക് വിമാന ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തു നല്കുക​യാ​യി​രു​ന്നു.

ലോ​ക്ക് ഡൗ​ണി​നെ തു​ട​ര്‍​ന്ന് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​യ​തോ​ടെ ഹോ​സ്റ്റ​ല്‍ ഫീ​സ് സം​ബ​ന്ധി​ച്ചും ജാനകി പ്ര​തി​സ​ന്ധി നേ​രി​ട്ടു. ഫ്ളൈ​റ്റ് ടി​ക്ക​റ്റും ഹോ​സ്റ്റ​ല്‍ ഫീ​സും ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ഉ​മ്മ​ന്‍ ചാ​ണ്ടി സ്വ​ന്തം നി​ല​യി​ല്‍ ത​ന്നെ​യാ​ണ് ഏ​ര്‍​പ്പാ​ടാ​ക്കി​യ​ത്.​ ഞായറാഴ്ച തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​രെ​യു​ള്ള യാ​ത്രാസൗ​ക​ര്യ​വും അ​ദ്ദേ​ഹം ഏ​ര്‍​പ്പെ​ടു​ത്തി. യൂ​ത്ത് കോ​ൺ​ഗ്ര​സ് വ​ട്ടി​യൂ​ർ​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ജാ​ന​കി​ക്ക് വഴിച്ചിലവും ന​ൽ​കി.

​ബീജാ​പു​രി​ല്‍ നി​ന്ന് ജാ​ന​കി​യു​ടെ വീ​ട്ടി​ലേ​ക്ക് മ​ണി​ക്കൂ​റു​ക​ളു​ടെ യാ​ത്ര​യു​ണ്ട്. ഈ ​പ്ര​ശ്ന​വും പ​രി​ഹ​രി​ക്കാ​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ര്‍​ണാ​ട​ക പി​സി​സി​യുമായി ബ​ന്ധ​പ്പെ​ട്ട് വി​ഷ​യ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്ന് അദ്ദേഹത്തിന്‍റെ മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​ന്‍ അ​റി​യി​ച്ചു.

തിരികെപ്പോകുന്നതിനു മുമ്പ് ഉമ്മൻചാണ്ടിയുടെ വസതിയിലെത്തി ജാനകി അദ്ദേഹത്തിനു നന്ദി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.