കോ​ട്ട​യ​ത്തെ കോ​വി​ഡ് ബാ​ധി​ത​ർ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ; ചി​കി​ത്സ​യി​ൽ 11 പേ​ർ
Monday, May 25, 2020 5:39 PM IST
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ര​ണ്ടു​പേ​രും വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ. മേ​യ് 11-ന് ​ദു​ബാ​യി​ൽ​നി​ന്നെ​ത്തി ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ നാ​ലു കോ​ടി സ്വ​ദേ​ശി​ക്കും (30) 17-ന് ​അ​ബു​ദാ​ബി​യി​ൽ​നി​ന്നെ​ത്തി ഗാ​ന്ധി​ന​ഗ​റി​ലെ ക്വാ​റ​ന്ൈ‍​റ​ൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന വൈ​ക്കം ഇ​രു​ന്പൂ​ഴി​ക്ക​ര സ്വ​ദേ​ശി​ക്കു (37) മാ​ണ് രോ​ഗം ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

പ്രാ​യ​മാ​യ ദ​ന്പ​തി​ക​ളും ഒ​രു കു​ട്ടി​യും ഉ​ൾ​പ്പെ​ടെ മൂ​ന്നു ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം എ​ത്തി​യ​തി​നാ​ലാ​ണ് നാ​ലു​കോ​ടി സ്വ​ദേ​ശി​ക്ക് ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ബ​ന്ധു​ക്ക​ൾ മൂ​ന്നു​പേ​രു​ടെ​യും പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ക്വാ​റ​ന്ൈ‍​റ​ൻ കാ​ലാ​വ​ധി തി​ങ്ക​ളാ​ഴ്ച പൂ​ർ​ത്തി​യാ​കാ​നി​രി​ക്കെ​യാ​ണ് യു​വാ​വി​ന് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ​ക്ക് പ്ര​ക​ട​മാ​യ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ല. ഇ​തേ വി​മാ​ന​ത്തി​ലെ​ത്തി​യ മ​റ്റു ര​ണ്ടു പേ​ർ​ക്ക് ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

അ​ബു​ദാ​ബി​യി​ൽ​നി​ന്നു​ള്ള വി​മാ​ന​ത്തി​ൽ ഇ​രു​ന്പൂ​ഴി​ക്ക​ര സ്വ​ദേ​ശി​ക്കൊ​പ്പ​മെ​ത്തി​യ നാ​ലു സു​ഹൃ​ത്തു​ക്ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ഇ​തേ വി​മാ​ന​ത്തി​ൽ വ​ന്ന മൂ​ന്നു പേ​ർ​ക്ക് മ​റ്റു ജി​ല്ല​ക​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടു പേ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ ഉ​ൾ​പ്പെ​ടെ കോ​ട്ട​യം ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 11 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.