എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ മാ​റ്റ​ണ​മെ​ന്ന് ഹ​ർ​ജി; ഹൈ​ക്കോ​ട​തി ത​ള്ളി
Monday, May 25, 2020 6:40 PM IST
കൊ​ച്ചി: എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. മാ​ർ​ഗ​രേ​ഖ പാ​ലി​ച്ച് പ​രീ​ക്ഷ ന​ട​ത്താ​ൻ സ​ർ​ക്കാ​രി​ന് കോ​ട​തി അ​നു​മ​തി ന​ൽ​കി. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

എ​ല്ലാ മു​ൻ​ക​രു​ത​ലും പാ​ലി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ നി​ല​പാ​ട് അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി വി​ധി. തൊ​ടു​പു​ഴ സ്വ​ദേ​ശി അ​നി​ലാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. പ​രീ​ക്ഷ​യ്ക്കു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളും സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.