ഇ​ന്ത്യ​യ്ക്ക് റാ​ഫേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​കി​ല്ലെ​ന്ന് ഫ്രാ​ൻ​സ്
Monday, May 25, 2020 6:39 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യ്ക്ക് റാ​ഫേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​കി​ല്ലെ​ന്ന് ഫ്രാ​ൻ​സ്. 36 റാ​ഫേ​ൽ വി​മാ​ന​ങ്ങ​ൾ യ​ഥാ​സ​മ​യം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഫ്ര​ഞ്ച് അം​ബാ​സി​ഡ​ർ ഇ​മ്മാ​നു​വ​ൽ ലി​നെ​യ്ൻ പ​റ​ഞ്ഞു.

36 റാ​ഫേ​ൽ വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി 58,000 കോ​ടി രൂ​പ​യു​ടെ ക​രാ​ർ 2016ൽ ​ആ​ണ് ഇ​ന്ത്യ ഫ്രാ​ൻ​സു​മാ​യി ഒ​പ്പു​വ​ച്ച​ത്. ക​രാ​ർ പ്ര​കാ​രം ഒ​രു റാ​ഫേ​ൽ യു​ദ്ധ വി​മാ​നം ഇ​ന്ത്യ​യ്ക്കു കൈ​മാ​റി. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ഫ്രാ​ൻ​സി​ലെ​ത്തിയാണ് വി​മാ​നം ഏ​റ്റു​വാ​ങ്ങി​യ​ത്.

ആ​ദ്യ ബാ​ച്ച് റാ​ഫേ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​യ്ക്കു കൈ​മാ​റു​ന്ന​ത്. നാ​ല് വി​മാ​ന​ങ്ങ​ളാ​ണ് എ​ത്തു​ക. ഹ​രി​യാ​ന​യി​ലെ അം​ബാ​ല വ്യോ​മ​താ​വ​ള​ത്തി​ലാ​കും ഇ​വ​യെ വി​ന്യ​സി​ക്കു​ക. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന​ങ്ങ​ൾ കൈ​മാ​റു​ന്ന​ത് വൈ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ ത​ള്ളി​യാ​ണ് ഇ​മ്മാ​നു​വ​ൽ രം​ഗ​ത്തെ​ത്തി​യ​ത്.

ആ​ദ്യ​ബാ​ച്ചി​ലെ നാ​ലെ​ണ്ണ​ത്തി​ല്‍ മൂ​ന്നെ​ണ്ണം ഇ​ര​ട്ട സീ​റ്റു​ള്ള​വ​യാ​ണ്. വി​മാ​നം പ​റ​ത്തു​ന്ന​തി​ന് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഏ​ഴ് പൈ​ല​റ്റു​മാ​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.