അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണം 99,000 ക​ട​ന്നു; രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 16.85 ല​ക്ഷ​മാ​യി
Monday, May 25, 2020 5:24 AM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് 19 രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ദി​നം​പ്ര​തി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​ളു​ക​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച മാ​ത്രം 18,490 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 16,85,318 ആ​യി ഉ​യ​ർ​ന്നു.

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണം 99,000 ക​ട​ന്നു. ഞാ​യ​റാ​ഴ്ച 603 പേ​ർ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തോ​ടെ മ​ര​ണ​സം​ഖ്യ 99,286 ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മ​ര​ണ​നി​ര​ക്കി​ൽ ഇ​ന്ന് നേ​രി​യ കു​റ​വു​ണ്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 4,51,584 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. 11,34,448പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

അ​മേ​രി​ക്ക​യി​ൽ ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 29,231 പേ​രാ​ണ് ഇ​വി​ടെ മാ​ത്രം മ​രി​ച്ച​ത്. 3,71,193 പേ​ർ​ക്ക് ന്യൂ​യോ​ർ​ക്കി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന്യൂ​ജ​ഴ്സി (11,139), മി​ഷി​ഗ​ൻ (5,228), മാ​സ​ച്യു​സെ​റ്റ്സ് (6,372), ഇ​ല്ലി​നോ​യി (4,856), ക​ണ​ക്ടി​ക്ക​ട്ട് (3,693), പെ​ൻ​സി​ൽ​വാ​നി​യ (5,165), ക​ലി​ഫോ​ർ​ണി​യ (3,776) സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ര​ണം കൂ​ടി​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.