മി​നി​സോ​ട്ട​യി​ൽ ദേ​വാ​ല​യ​ങ്ങ​ൾ തു​റ​ന്നു ന​ൽ​കാ​ൻ അ​നു​മ​തി
Monday, May 25, 2020 10:17 AM IST
മി​നിസോ​ട്ട: അ​മേ​രി​ക്ക​യി​ലെ മി​നി​സോ​ട്ട​യി​ൽ തിരുക്കർമങ്ങൾക്ക് അ​നു​മ​തി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ് ന​ൽ​കി മി​നി​സോ​ട്ട ഗ​വ​ർ​ണ​ർ ടിം ​വാ​ൾ​സാ​ണ് ദേവാലയങ്ങൾ തുറക്കാൻ അ​നു​മ​തി ന​ൽ​കി​യ​ത്.

വി​ശ്വാ​സി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് കു​ർ​ബാ​ന അ​ർ​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മി​നി​സോ​ട്ട ബി​ഷ​പ്പ് ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ഗ​വ​ർ​ണ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളെ അ​ന്യാ​യ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​താ​ണെ​ന്ന് ബി​ഷ​പ്പു​മാ​ർ വാ​ദി​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മാർഗനിർദേശങ്ങളിൽ ഇളവ് നൽകി ഗവർണർ ഉത്തരവ് ഇറക്കിയത്. ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വ് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ആ​ർ​ച്ച് ബി​ഷ​പ്പ് ബെ​ർ​ണാ​ഡ് ഹെ​ബ്ഡ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.