കോ​വി​ഡ്: നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം വീ​ണ്ടും ല​ക്ഷ​ത്തി​ലേ​ക്ക്; ജാ​ഗ്ര​ത
Sunday, May 24, 2020 5:16 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ന്നു. 95,394 പേ​രാ​ണ് ഞാ​യ​റാ​ഴ്ച ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

ഇ​വ​രി​ൽ 94,662 പേ​ർ വീ​ട്/​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്ൈ‍​റ​നി​ലും 732 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 188 പേ​രെ​യാ​ണ് ഞാ​യ​റാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 1726 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ 53,873 വ്യ​ക്തി​ക​ളു​ടെ (ഓ​ഗ്മെ​ന്‍റ​ഡ് സാ​ന്പി​ൾ ഉ​ൾ​പ്പെ​ടെ) സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ല​ഭ്യ​മാ​യ 52,355 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റി​വാ​ണ്.

സെ​ന്‍റി​ന​ൽ സ​ർ​വൈ​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, സാ​മൂ​ഹി​ക സ​ന്പ​ർ​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ൾ മു​ത​ലാ​യ മു​ൻ​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ൽ​നി​ന്ന് 8027 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​തി​ൽ 7588 സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​യെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.