ഉ​ത്ര​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം: ഭ​ർ​ത്താ​വ് സൂ​ര​ജും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ
Sunday, May 24, 2020 5:19 PM IST
കൊ​ല്ലം: അ​ഞ്ച​ൽ ഏ​റം വെ​ള്ളി​ശേ​രി​യി​ൽ ഉ​ത്ര(25) കി​ട​പ്പു​മു​റി​യി​ൽ ക​രി​മൂ​ർ​ഖ​ൻ പാ​മ്പ് ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് സൂ​ര​ജി​നെ​യും സു​ഹൃ​ത്തും സ​ഹാ​യി​യു​മാ​യ പാ​മ്പു​പി​ടു​ത്ത​ക്കാ​ര​ൻ സു​രേ​ഷി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ര​യെ പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് ഉ​ത്ര​യു​ടെ ഭ​ർ​ത്താ​വ് സൂ​ര​ജ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സൂ​ര​ജി​നെ​യും സു​രേ​ഷി​നെ​യും മ​റ്റ് ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളെ​യും പോ​ലീ​സ് നേ​ര​ത്തേ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. മേ​യ് ഏ​ഴി​നാ​ണ് വി​ജ​യ​സേ​ന​ന്‍റെ​യും മ​ണി​മേ​ഖ​ല​യു​ടെ​യും മ​ക​ളാ​യ ഉ​ത്ര​യെ കി​ട​പ്പു മു​റി​യി​ൽ പാ​മ്പു ക​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ത്ര​യെ കൊ​ല​പ്പെ​ടു​ത്താ​ൻ 10,000 രൂ​പ​യ്ക്കാ​ണ് സൂ​ര​ജ് പാ​മ്പി​നെ വാ​ങ്ങി​യ​ത്. ക​രി മൂ​ർ​ഖ​നെ​യാ​ണ് വാ​ങ്ങി​യ​ത്. അ​ഞ്ചു​മാ​സ​ത്തി​ന്‍റെ ത​യാ​റെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

യു​വ​തി​ക്ക് തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു ത​വ​ണ പാ​മ്പ് ക​ടി​യേ​റ്റ​തി​ന് പി​ന്നി​ല്‍ ഭ​ര്‍​ത്താ​വാ​ണെ​ന്ന് ആ​രോ​പി​ച്ച് ര​ക്ഷി​താ​ക്ക​ള്‍ കൊ​ല്ലം റൂ​റ​ല്‍ എ​സ്പി​ക്ക് പ​രാ​തി ന​ൽ‌​കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു റൂ​റ​ല്‍ എ​സ്പി അ​ന്വേ​ഷി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ എ​സ്പി ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. മൂ​ർ​ഖ​ൻ പാ​ന്പി​നെ കൈ​വ​ശം വ​ച്ച​തി​ന് പ്ര​തി​ക​ൾ​ക്കെ​തി​രേ വ​നം​വ​കു​പ്പും കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.