53 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 47 പേ​രും പു​റ​ത്തു​നി​ന്ന്; ചി​കി​ത്സ​യി​ൽ 322 രോ​ഗി​ക​ൾ
Sunday, May 24, 2020 5:07 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 53 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 12 പേ​ർ, മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ അ​ഞ്ചു​പേ​ർ, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ നാ​ലു പേ​ർ, കൊ​ല്ലം ജി​ല്ല​യി​ൽ മൂ​ന്നു പേ​ർ, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ര​ണ്ടു പേ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഒ​രാ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്. ഒ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

18 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും (ഒ​മാ​ൻ-3, യു​എ​ഇ-11, സൗ​ദി അ​റേ​ബ്യ-3, കു​വൈ​റ്റ്-1) 29 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും (മ​ഹാ​രാ​ഷ്ട്ര-19, ഗു​ജ​റാ​ത്ത്-5, ത​മി​ഴ്നാ​ട്-3, ഡ​ൽ​ഹി-1, മ​ധ്യ​പ്ര​ദേ​ശ്-1) വ​ന്ന​താ​ണ്. അ​ഞ്ചു പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ ഒ​രാ​ൾ പാ​ല​ക്കാ​ട് ജി​ല്ല​യി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​ണ്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യ​നാ​ട് സ്വ​ദേ​ശി​നി മ​രി​ച്ചു. മേ​യ് 20-ന് ​ദു​ബാ​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ ഇ​വ​ർ കാ​ൻ​സ​ർ രോ​ഗ ബാ​ധി​ത​യാ​യി​രു​ന്നു.

അ​തേ​സ​മ​യം രോ​ഗം സ്ഥി​രി​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഞ്ചു പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. വ​യ​നാ​ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള മൂ​ന്നു പേ​രു​ടെ​യും കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ നി​ന്നു​ള്ള ര​ണ്ടു പേ​രു​ടെ​യും പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. ഇ​തോ​ടെ 322 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 520 പേ​ർ ഇ​തു​വ​രെ കോ​വി​ഡി​ൽ​നി​ന്നു മു​ക്തി നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.