ക​ണ്ണൂ​രി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന കൗ​മാ​ര​ക്കാ​ര​ന്‍ മ​രി​ച്ചു; ആ​ദ്യ​ഫ​ലം നെ​ഗ​റ്റീ​വ്
Sunday, May 24, 2020 4:23 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന കു​ട്ടി മ​രി​ച്ചു. ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന മാ​ടാ​യി സ്വ​ദേ​ശി റി​ബി​ൻ ബാ​ബു (17) വാ​ണ് മ​രി​ച്ച​ത്. റി​ബി​ന്‍റെ ആ​ദ്യ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ഒ​രി​ക്ക​ൽ​കൂ​ടി സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

മ​സ്തി​ഷ്ക അ​ണു​ബാ​ധ​യാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നു പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ടു​ത്ത പ​നി​യും ത​ല​വേ​ദ​ന​യും ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച​യാ​ണ് റി​ബി​നെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം, വ​യ​നാ​ട് സ്വ​ദേ​ശി ആ​മി​ന(53) ഞാ​യ​റാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണ് ഇ​വ​ർ മ​രി​ച്ച​ത്. കേ​ര​ള​ത്തി​ലെ അ​ഞ്ചാ​മ​ത്തെ കോ​വി​ഡ് മ​ര​ണ​മാ​ണി​ത്.

മേ​യ് 20-ന് ​അ​ബു​ദാ​ബി​യി​ൽ​നി​ന്ന് നെ​ടു​ന്പാ​ശേ​രി​യി​ൽ വ​ന്നി​റ​ങ്ങി​യ ഇ​വ​ർ അ​ർ​ബു​ദ​രോ​ഗ​ത്തി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. അ​വി​ടെ​വ​ച്ച് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്നു സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി. പോ​സി​റ്റീ​വ് ഫ​ലം വ​ന്ന​തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

കോ​വി​ഡ് ബാ​ധ കൂ​ടി ആ​യ​തോ​ടെ ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി വെ​ൻ​റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​വ​രു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​ത്. ആ​മി​ന​യ്ക്ക് എ​വി​ടെ​നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​ത് എ​ന്ന കാ​ര്യം അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.

2017 മു​ത​ൽ അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​യാ​ണ് ആ​മി​ന. കാ​ൻ​സ​ർ നാ​ലാം ഘ​ട്ട​ത്തി​ലാ​യി​രു​ന്ന ഇ​വ​ർ ചി​കി​ത്സ​യ്ക്കാ​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.