ചൈ​ന​യി​ലെ വ്യ​വ​സാ​യം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്ത് പ​ഞ്ചാ​ബ്
Sunday, May 24, 2020 11:05 AM IST
അ​മൃ​ത്സ​ര്‍: ചൈ​ന​യി​ലെ ബി​സി​ന​സ് അ​വ​സാ​നി​പ്പി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ രാ​ജ്യ​ങ്ങ​ളെ​യും പ​ഞ്ചാ​ബി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗ്. സം​സ്ഥാ​ന​ത്ത് ഇ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന് എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പും ന​ല്‍​കു​മെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ രാ​ജ്യ​ങ്ങ​ള്‍​ക്കും ക​ത്തെ​ഴു​തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​തു സം​ബ​ന്ധി​ച്ച് ജ​പ്പാ​ന്‍, കൊ​റി​യ, താ​യ്‌വാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ എം​ബ​സി​ക​ള്‍​ക്ക് ക​ത്ത​യ​ച്ചു​വെ​ന്നും അ​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യും ഭൂ​മി, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് സാ​ധ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​പ്പാ​നി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും വ്യ​വ​സാ​യ ഭീ​മ​ന്മാ​ര്‍ ത​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം ചൈ​ന​യി​ല്‍ നി​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു മാ​റ്റു​ക​യാ​ണെ​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​മ​രീ​ന്ദ​ര്‍ സിം​ഗി​ന്‍റെ തീ​രു​മാ​നം.

ചൈ​ന​യി​ല്‍ നി​ന്നും വ്യ​വ​സാ​യം മാ​റ്റാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന 100 യു​എ​സ് ക​മ്പ​നി​ക​ള്‍​ക്ക് ഇ​ന്ത്യ നിരവധി ആ​നു​കൂ​ല്യങ്ങൾ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.