ഒ​ഡീ​ഷ​യി​ലെ ഗാ​ഹി​ർ​മാ​താ ബീ​ച്ചി​ൽ കൂ​റ്റ​ൻ തി​മിം​ഗ​ലം തീ​ര​ത്ത​ടി​ഞ്ഞു
Sunday, May 24, 2020 10:52 AM IST
ഭൂ​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ 40 അ​ടി നീ​ള​മു​ള്ള കൂ​റ്റ​ന്‍ തി​മിം​ഗ​ലം ക​ര​ക്ക​ടി​ഞ്ഞു. ശ​നി​യാ​ഴ്ച കെ​ന്ദ്ര​പാ​റ ജി​ല്ല​യി​ലെ ഗാ​ഹി​ർ​മാ​താ ബീ​ച്ചി​ലാ​ണ് ഏ​ക​ദേ​ശം പ​ത്ത് ട​ണ്ണോ​ളം ഭാ​രം വ​രു​ന്ന തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം തീ​ര​ത്ത​ടി​ഞ്ഞ​ത്. ഐ​യു​സി​എ​ൻ ഭീ​ഷ​ണി നേ​രി​ടു​ന്ന സ​മു​ദ്ര ജീ​വി​ക​ളു​ടെ റെ​ഡ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ തി​മിം​ഗ​ല​മാ​ണി​ത്.

സ്പേം ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട തി​മിം​ഗ​ല​മാ​ണ് തീ​ര​ത്ത​ടി​ഞ്ഞ​ത്. ഉം​പു​ൻ ചു​ഴ​ലി​ക്കാ​റ്റി​നെ ത​ട​ർ​ന്നു​ണ്ടാ​യ കൂ​റ്റ​ൻ തി​ര​മാ​ല​യി​ല്‍​പെ​ട്ടാ​കാം തി​മിം​ഗ​ലം ക​ര​ക്ക​ടി​ഞ്ഞ​ത്. ഇ​തി​ന്‍റെ മ​ര​ണ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തു​മെ​ന്നും ഡി​വി​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി.​ആ​ർ.​ദാ​സ് പ​റ​ഞ്ഞു.

തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡ​ത്തി​ൽ പ​രി​ക്കു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​പ്പ​ലി​ലോ ട്രോ​ള​ർ പ്രൊ​പ്പ​ല്ല​റു​ക​ളി​ലോ ഇ​ടി​ച്ചാ​കാം പ​രി​ക്കു​ക​ളു​ണ്ടാ​യ​തെ​ന്ന് രാ​ജ്ന​ഗ​ർ മാ​ൻ​ഗ്രൂ​വ്(​വൈ​ൽ​ഡ് ലൈ​ഫ്) ഫോ​റ​സ്റ്റ് ഡി​വി​ഷ​ൻ ഡി​എ​ഫ്ഒ ബി​കാ​ഷ് ര​ഞ്ജ​ൻ ദാ​ഷ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.