ഡ​ല്‍​ഹി ക​ലാ​പം; ര​ണ്ടു വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ അ​റ​സ്റ്റി​ല്‍
Sunday, May 24, 2020 9:09 AM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജെ​എ​ന്‍​യു സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ര​ണ്ടു വി​ദ്യാ​ര്‍​ഥി​നി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ന​ടാ​ഷ ന​ര്‍​വാ​ള്‍(30), ദേ​വം​ഗ​ന ക​ലി​ത(32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജ​ഫാ​റാ​ബാ​ദി​ല്‍ വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ന്‍റെ സം​ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്.

ജെ​എ​ന്‍​യു സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഇ​വ​ര്‍ വ​നി​ത വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യാ​യ പി​ഞ്ച്‌​റ തോ​ഡി​ലെ നേ​താ​ക്ക​ളാ​ണ്. വീ​ടി​ല്‍ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ജെ​എ​ന്‍​യു​വി​ലെ സെ​ന്‍റ​ര്‍ ഫോ​ര്‍ വു​മ​ണ്‍​സ് സ്റ്റ​ഡീ​സി​ലെ എം​ഫി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ദേ​വാം​ഗ​ന. സെ​ന്‍റ​ര്‍ ഫോ​ര്‍ ഹി​സ്‌​റ്റോ​റി​ക്ക​ല്‍ സ്റ്റ​ഡീ​സി​ലെ പി​എ​ച്ച്ഡി വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ന​ടാ​ഷ. 2015ല്‍ ​രൂ​പം​കൊ​ണ്ട പി​ഞ്ച്‌​റ തോ​ഡ് സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളാ​ണ് ഇ​രു​വ​രും.

ഡ​ല്‍​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​മി​യ മി​ലി​യ ഇ​സ് ലാ​മി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.