രാ​ജ്യ​ത്ത് നാ​ല് കോ​ടി കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ, 75 ല​ക്ഷം പേ​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യെ​ന്ന് കേ​ന്ദ്രം
Sunday, May 24, 2020 8:03 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഏ​ക​ദേ​ശം നാ​ല് കോ​ടി കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തു​മു​ത​ൽ ട്രെ​യി​നി​ലും ബ​സു​ക​ളി​ലു​മാ​യി 75 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​രെ നാ​ടു​ക​ളി​ലേ​ത്തി​ക്കാ​ൻ മേ​യ് ഒ​ന്നു മു​ത​ൽ 2600ഓ​ളം പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ റെ​യി​ൽ​വേ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പു​ന്യ സ​ലീ​ല ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ സെ​ൻ​സ​സ് റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് നാ​ല് കോ​ടി കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​തെ​ന്നും ശ്രീ​വാ​സ്ത​വ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 35 ല​ക്ഷം പേ​ർ "ശ്ര​മി​ക്' പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. 40 ലക്ഷം പേ​ർ ബ​സു​ക​ളി​ലാ​ണ് നാ​ട​ണ​ഞ്ഞ​ത്.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പാ​ർ​പ്പി​ട​വും ഭ​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ളോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും ശ്രീ​വാ​സ്ത​വ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.