ദു​രി​ത പ​ലാ​യ​നം; 100 കി​ലോ മീ​റ്റ​ർ ന​ട​ന്ന ഗ​ർ​ഭി​ണി പ്ര​സ​വി​ച്ചു, കു​ഞ്ഞ് മ​രി​ച്ചു
Sunday, May 24, 2020 7:40 AM IST
അം​ബാ​ല: ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു നാ​ട​ണ​യാ​നു​ള്ള കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ലാ​യ​നം രാ​ജ്യ​ത്തി​ന് ഇ​ന്ന് പു​തു കാ​ഴ്ച​യ​ല്ല. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും സ്വ​ന്തം നാ​ട്ടി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി മ​ട​ങ്ങി​യ നി​ര​വ​ധി പേ​രാ​ണ് വ​ഴി​മ​ധ്യേ മ​രി​ച്ചു​വീ​ണ​ത്. ഇ​ത്ത​ര​ത്തി​ൽ പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ൽ​നി​ന്നു ബി​ഹാ​റി​ലെ സ്വ​ന്തം ഗ്രാ​മ​ത്തി​ലേ​ക്കു കാ​ൽ​ന​ട​യാ​യി യാ​ത്ര ചെ​യ്ത കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​യു​ടെ ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ പ്ര​സ​വി​ച്ചു. നി​മി​ഷ​ങ്ങ​ൾ​ക്ക​കം കു​ഞ്ഞു മ​രി​ച്ചു.

ലു​ധി​യാ​ന​യി​ൽ ഫാ​ക്ട​റി തൊ​ഴി​ലാ​ളി​യാ​യ ജ​തി​ൻ റാ​മി​ന്‍റെ ഭാ​ര്യ ബി​ന്ദി​യ​യാ​ണ് വ​ഴി​മ​ധ്യേ പെ​ണ്‍​കു​ഞ്ഞി​ന് ജന്മം ​ന​ൽ​കി​യ​ത്. നൂ​റി​ല​ധി​കം കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച ഇ​വ​ർ​ക്ക് ഹ​രി​യാ​ന​യി​ലെ അം​ബാ​ല​യി​ലെ​ത്തി​യ​പ്പോ​ഴാ​ണു പ്ര​സ​വ​വേ​ദ​ന തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ബി​ന്ദി​യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഉ​ട​ൻ ത​ന്നെ ബി​ന്ദി​യ പെ​ണ്‍​കു​ഞ്ഞി​നു ജന്മം ​ന​ൽ​കി​യെ​ങ്കി​ലും കു​ഞ്ഞു മ​രി​ച്ചു. സം​സ്കാ​രം അം​ബാ​ല​യി​ൽ​ത്ത​ന്നെ ന​ട​ത്തി. ര​ണ്ട് വ​ർ​ഷം മു​ൻ​പാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്.

സ്പെ​ഷ​ൽ ട്രെ​യി​നായി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ൾ ഭാ​ര്യ​യു​മാ​യി ന​ട​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നെ​ന്നു ജ​തി​ൻ റാം ​പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.