കോ​വി​ഡ്: താ​യ്‌​ല​ൻ​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണം കു​ര​ങ്ങു​ക​ളി​ൽ ആ​രം​ഭി​ച്ചു
Sunday, May 24, 2020 7:08 AM IST
ബാ​ങ്കോ​ക്ക്: കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ വാ​ക്സി​ൻ പ​രീ​ക്ഷ​ണം താ​യ്‌​ല​ൻ​ഡ് കു​ര​ങ്ങു​ക​ളി​ൽ ആ​രം​ഭി​ച്ചു. എ​ലി​ക​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണം വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കു​ര​ങ്ങു​ക​ളി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. സെ​പ്റ്റം​ബ​റോ​ടെ മ​രു​ന്ന് പ​രീ​ക്ഷ​ണം ഫ​ല​പ്രാ​പ്തി​യി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും താ​യ്‌​ല​ൻ​ഡ് മ​ന്ത്രി സു​വി​ത് മ​സി​ൻ​സി പ​റ​ഞ്ഞു.

ഈ ​പ​ദ്ധ​തി താ​യ്‌​ല​ൻ​ഡ് ജ​ന​ത​യ്ക്കു​വേ​ണ്ടി മാ​ത്ര​മ​ല്ല. എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​യ് പ്ര​ധാ​ന​മ​ന്ത്രി ഇ​തി​നാ​യി ഒ​രു ന​യം രൂ​പീ​ക​രി​ച്ചു​വെ​ന്നും സു​വി​ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം താ​യ്‌​ല​ൻ​ഡി​നു പു​റ​മേ അ​ർ​ജ​ന്‍റീ​ന, ബെ​ഹ്‌​റി​ൻ, കാ​ന​ഡ, ഫ്രാ​ൻ​സ്, ഇ​റാ​ൻ, നോ​ർ​വേ, ദ​ക്ഷി​ണാ​ഫ്രി​ക്ക, സ്‌​പെ​യി​ൻ, സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ഇ​തി​ന​കം വാ​ക്സി​ൻ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.