ക​റു​ത്ത വ​ർ​ഗ​ക്കാ​ർ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം; ക്ഷ​മ പ​റ​ഞ്ഞ് ജോ ​ബൈ​ഡ​ൻ
Sunday, May 24, 2020 5:30 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തോ​ടെ ക്ഷ​മ പ​റ​ഞ്ഞ് ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ. ത​നി​ക്കു പ​ക​രം പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് ഇ​നി​യും വോ​ട്ട് ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ അ​മേ​രി​ക്ക​യി​ലു​ള്ള ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ർ ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​ല്ല എ​ന്നാ​യി​രു​ന്നു ബൈ​ഡ​ന്‍റെ പ​രാ​മ​ർ​ശം.

താ​ൻ ഒ​രി​ക്ക​ലും ആ​ഫ്രി​ക്ക​ൻ സ​മൂ​ഹ​ത്തെ നി​സാ​ര​മാ​യി ക​ണ്ടി​ട്ടി​ല്ലെ​ന്ന് ആ​ഫ്രി​ക്ക​ൻ ബി​സി​ന​സ് നേ​താ​ക്ക​ളെ ഫോ​ണി​ൽ വി​ളി​ച്ച് ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി. ആ​ഫ്രി​ക്ക​ൻ സ​മൂ​ഹ​ത്തി​ന്‍റെ വോ​ട്ട് നി​സാ​ര​മാ​യി ക​രു​തു​ന്ന​തു​പോ​ലെ​യാ​ണ് അ​ഭി​പ്രാ​യ​ങ്ങ​ൾ വ​ന്ന​തെ​ന്ന് ത​നി​ക്ക​റി​യാം. അ​തി​ന് സ​ത്യ​വു​മാ​യി ബ​ന്ധ​മി​ല്ല. അ​ത്ത​ര​മൊ​രു കാ​ര്യം ഞാ​നൊ​രി​ക്ക​ലും ചെ​യ്തി​ട്ടി​ല്ല.- ബൈ​ഡ​ൻ വി​ശ​ദീ​ക​രി​ച്ചു.

ഞാ​ൻ മ​ത്സ​രി​ച്ച​പ്പോ​ഴൊ​ക്കെ ആ​ഫ്രി​ക്ക​ൻ സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ നേ​ടി. അ​വ​രു​ടെ വോ​ട്ട് നി​സാ​ര​മാ​യി ക​രു​തി​യി​ട്ടി​ല്ല. യ​ഥാ​ർ​ത്ഥ​ത്തി​ൽ, പ്ര​സി​ഡ​ന്‍റ് സ്ഥാ​നം നേ​ടാ​ൻ ത​നി​ക്ക് ആ​ഫ്രി​ക്ക​ൻ സ​മൂ​ഹ​ത്തി​ന്‍റെ വോ​ട്ട് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു വ​ർ​ഷം മു​ന്പ്, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടു​ന്പോ​ൾ പ​റ​ഞ്ഞ​തു​പോ​ലെ എ​ന്‍റെ വി​ജ​യ​ത്തി​നു​ള്ള പ്രേ​ര​ക ശ​ക്തി ക​റു​ത്ത വം​ശ​ജ​രാ​ണ്. പ്ര​സി​ഡ​ന്‍റ് പ​ദ​വി നേ​ടു​ന്ന​തി​ൽ അ​വ​രു​ടെ പി​ന്തു​ണ​യാ​ണ് നി​ർ​ണാ​യ​ക​മെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.