പു​തി​യ സു​ര​ക്ഷ നി​യ​മം: ഹോ​ങ്കോംഗി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​നു​മേ​ലു​ള്ള മ​ര​ണ​മ​ണി​യെ​ന്ന് അ​മേ​രി​ക്ക
Saturday, May 23, 2020 9:27 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഹോ​ങ്കോം​ഗി​ൽ പു​തി​യ സു​ര​ക്ഷ നി​യ​മം ന​ട​പ്പാ​ക്കാ​നു​ള്ള ചൈ​ന​യു​ടെ ശ്ര​മ​ങ്ങ​ളെ അ​പ​ല​പി​ച്ച് അ​മേ​രി​ക്ക. യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ​യാ​ണ് ചൈ​ന​യെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

ചൈ​ന​യു​ടെ പു​തി​യ നി​യ​മ നീ​ക്കം ഹോ​ങ്കോം​ഗി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​നു​മേ​ലു​ള്ള മ​ര​ണ​മ​ണി​യാ​ണ്. ന​ഗ​ര​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​ക്കു​ന്ന നി​യ​മം ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പോം​പി​യോ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.