മ​ഹാരാ​ഷ്ട്ര​യി​ൽ മാ​റാ​തെ മ​ഹാ​മാ​രി; ഒ​റ്റ​ദി​വ​സം 2,940 കേ​സു​ക​ൾ, മ​രി​ച്ച​ത് 63 പേ​ർ
Friday, May 22, 2020 11:37 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ പി​ടി​ത​രാ​തെ കോ​വി​ഡ് കു​തി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച ഒ​റ്റ​ദി​വ​സം 2,940 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 44,000 ക​ട​ന്നു. ക​ഴി​ഞ്ഞ തു​ട​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​വും 2000 ന് ​മു​ക​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 44,582, പേ​ർ​ക്ക് കോ​വി​ഡ് രോ​ഗം ബാ​ധി​ച്ചു. ഇ​ന്ന് കൊ​റോ​ണ ബാ​ധി​ച്ച് 63 പേ​രാ​ണ് മ​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 1,517 പേ​രു​ടെ ജീ​വ​ൻ കൊ​റോ​ണ അ​പ​ഹ​രി​ച്ചു.

മും​ബൈ​യി​ൽ മാ​ത്രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,751 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 27 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. മും​ബൈ​യി​ൽ ഇ​തു​വ​രെ 27,068 പേ​ർ​ക്ക് രോ​ഗം പി​ടി​പെ​ട്ടു. മ​രി​ച്ച​വ​രു​ടെ എ​ണ്ണം 909 ആ​യി ഉ​യ​രു​ക​യും ചെ​യ്തു.

ധാ​രാ​വി​യി​ൽ ഇ​ന്ന് 53 പേ​ർ​ക്ക് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ധാ​രാ​വി​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1478 ആ​യി. ധാ​രാ​വി​യി​ൽ ആ​കെ 57 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.