ഗു​ജ​റാ​ത്തി​ൽ ആ​റ് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ഇ​ര​ട്ട​ക​ൾ​ക്കും കോ​വി​ഡ്
Friday, May 22, 2020 10:50 PM IST
മെ​ഹ്സ​നാ: ഗു​ജ​റാ​ത്തി​ൽ ആ​റ് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ഇ​ര​ട്ട​ക​ളാ​യ ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​ൺ​കു​ഞ്ഞി​നും പെ​ൺ​കു​ഞ്ഞി​നു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഗു​ജ​റാ​ത്തി​ലെ മെ​ഹ്സ​നാ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം.

കോ​വി​ഡ് ബാ​ധി​ച്ച മോ​ലി​പു​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് പി​റ​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് രോ​ഗം പ​ട​ർ​ന്ന​ത്. ഈ ​മാ​സം 16 ന് ​വ​ഡ​ന​ഗ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് യു​വ​തി കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ​ത്. ഇ​ത് ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. 18 ന് ​ആ​ൺ​കു​ട്ടി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്ച പെ​ൺ​കു​ഞ്ഞി​നും രോ​ഗം ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.