കോ​വി​ഡ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സൗ​ദി​യി​ൽ മ​രി​ച്ചു
Friday, May 22, 2020 10:24 PM IST
ജു​ബൈ​ൽ: കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സൗ​ദി​യി​ൽ മ​രി​ച്ചു. ഫ​റോ​ക്ക് ക​ട​ലു​ണ്ടി മ​ണ്ണൂ​ർ പാ​ല​ക്കോ​ട് വീ​ട്ടി​ൽ അ​ബ്ദു​ൽ അ​സീ​സ് (53) ആ​ണ് മ​രി​ച്ച​ത്.

ഇ​സ്മാ​ഈ​ൽ അ​ബൂ​ദാ​വൂ​ദ് ക​മ്പ​നി​യി​ലെ സെ​യി​ൽ​സ് വി​ഭാ​ഗ​ത്തി​ൽ ഏ​രി​യ മാ​നേ​ജ​രാ​യി​രു​ന്നു അ​ബ്ദു​ൽ അ​സീ​സ്. ഒ​രാ​ഴ്ച​യാ​യി ജു​ബൈ​ൽ മു​വാ​സ​ത്ത് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പ് ക​മ്പ​നി ആ​വ​ശ്യ​ത്തി​ന് മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നു​മാ​യി ഖ​ഫ്ജി​യി​ൽ പോ​യി വ​ന്നി​രു​ന്നു.

യ​മ​ൻ പൗ​ര​നാ​യ സ​ഹ​യാ​ത്രി​ക​ന്‌ കോ​വി​ഡ് ബാ​ധി​ച്ച വി​വ​രം അ​ബ്ദു​ൽ അ​സീ​സ് വൈ​കി​യാ​ണ് അ​റി​ഞ്ഞ​ത്. രോ​ഗം ബാ​ധി​ച്ചു ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട് അ​ബ്ദു​ൽ അ​സീ​സ് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. വ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട അ​ബ്ദു​ൽ അ​സീ​സി​ന്‍റെ നി​ല വ്യാ​ഴാ​ഴ്ച അ​ൽ​പം ഭേ​ദ​പ്പെ​ടു​ക​യും മ​രു​ന്നു​ക​ളോ​ട് ന​ല്ല നി​ല​യി​ൽ പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച്ച രോ​ഗം വ​ഷ​ളാ​യി മ​ര​ണ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.