ഡ​ബ്ല്യു​എ​ച്ച്ഒ ചെ​യ​ർ​മാ​നാ​യി ഹ​ർ​ഷ​വ​ർ​ധ​ൻ ചു​മ​ത​ല​യേ​റ്റു
Friday, May 22, 2020 6:53 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ (ഡ​ബ്ല്യു​എ​ച്ച്ഒ) എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​ഹ​ർ​ഷ​വ​ർ​ധ​ൻ ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. ജ​പ്പാ​നി​ൽ​നി​ന്നു​ള്ള ഡോ. ​ഹി​രോ​കി ന​ക​താ​നി​യു​ടെ പി​ൻ​ഗാ​മി​യാ​യാ​ണ് ഹ​ർ‌​ഷ​വ​ർ​ൻ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​ത്.

34 അം​ഗ​ങ്ങ​ളാ​ണ് ഡ​ബ്ല്യൂ​എ​ച്ച്ഒ എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡി​ൽ ഉ​ള്ള​ത്. ഇ​ന്ത്യ​യ​ട​ക്കം 10 രാ​ജ്യ​ങ്ങ​ളാ​ണ് പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. റ​ഷ്യ, ദ​ക്ഷി​ണ​കൊ​റി​യ, യു​കെ., ഒ​മാ​ൻ, ഘാ​ന, ബോ​ട്‌​സ്വാ​ന, ഗി​നി-​ബി​സാ​വു, മ​ഡ​ഗാ​സ്ക​ർ, കൊ​ളം​ബി​യ എ​ന്നി​വ​യാ​ണ് മ​റ്റു​രാ​ജ്യ​ങ്ങ​ൾ. എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡി​ലേ​ക്ക് ഇ​ന്ത്യ​യു​ടെ നോ​മി​നി​യെ നി​യ​മി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ ഡ​ബ്ല്യൂ​എ​ച്ച്ഒ​യു​ടെ 194 അം​ഗ​രാ​ജ്യ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച ഒ​പ്പു​വ​ച്ചി​രു​ന്നു.

ചെ​യ​ർ​മാ​നാ​യി ഇ​ന്ത്യ​യു​ടെ പ്ര​തി​നി​ധി​യെ നി​യ​മി​ക്കാ​ൻ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ തെ​ക്കു​കി​ഴ​ക്ക​നേ​ഷ്യാ ഗ്രൂ​പ്പ് ക​ഴി​ഞ്ഞ വ​ർ​ഷം തീ​രു​മാ​നി​ച്ചി​രു​ന്നു. മൂ​ന്നു​വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യു​ള്ള ബോ​ർ​ഡി​ന്‍റെ ആ​ദ്യ ഒ​രു​വ​ർ​ഷ​മാ​കും ഇ​ന്ത്യ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത്. ലോ​കാ​രോ​ഗ്യ അ​സം​ബ്ലി കൈ​ക്കൊ​ള്ളേ​ണ്ട തീ​രു​മാ​ന​ങ്ങ​ളും ന​യ​ങ്ങ​ളും നി​ശ്ച​യി​ക്കു​ക​യും ഉ​പ​ദേ​ശ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യു​മാ​ണ് ബോ​ർ​ഡി​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.