കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി; ആ​ശു​പ​ത്രി​ക്കെ​തി​രെ കേ​സ്
Friday, April 10, 2020 3:18 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ മ​ഹാ​രാ​ജാ ആ​ഗ്ര​സെ​ൻ ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​ര വീ​ഴ്ച്ച. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​നാ​യി മ​രി​ച്ച വ്യ​ക്തി​യു​ടെ വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​ല്ല. മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കു​ക​യും ചെ​യ്തു.

ഏ​പ്രി​ൽ നാ​ലി​ന് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സം​സ്കാ​ര​ത്തി​ലും നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​തേ​സ​മ​യം, വീ​ഴ്ച സം​ഭ​വി​ച്ചി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ആ​ഗ്ര​സെ​ൻ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 12 പേ​ർ​ക്ക് കോ​വി​ഡ് സ്ഥിരീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.