സ​ർ​വീ​സി​ൽ തി​രി​കെ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം; പ​റ്റി​ല്ലെ​ന്ന് ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ
Friday, April 10, 2020 11:51 AM IST
കൊ​ച്ചി: സ​ർ​വീ​സി​ൽ തി​രി​കെ പ്ര​വേ​ശി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം ത​ള്ളി ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​നാ​യി​രു​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം.

എ​ന്നാ​ൽ ജോ​ലി​യി​ല്‍ തി​രി​കെ പ്ര​വേ​ശി​ക്കി​ല്ലെ​ന്നും പ്ര​തി​കൂ​ല​ഘ​ട്ട​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന് വേ​ണ്ടി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്നും ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ ട്വീ​റ്റ് ചെ​യ്തു.

സ​ർ​ക്കാ​ർ തി​രി​ച്ചെ​ത്താ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് സ​ഹി​ത​മാ​ണ് ക​ണ്ണ​ന്‍റെ ട്വീ​റ്റ്. കോ​വി​ഡ്-19​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ സ​ർ​ക്കാ​രി​ന് വേ​ണ്ടി താ​ൻ സേ​വ​നം ചെ​യ്യും. എ​ന്നാ​ൽ അ​തൊ​രു സാ​ധാ​ര​ണ പൗ​ര​നെ​ന്ന നി​ല​യി​ൽ മാ​ത്ര​മാ​കും, ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ട്ട​ല്ലെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

സി​വി​ൽ സ​ർ​വീ​സി​ൽ നി​ന്ന് സ്വ​യം വി​ര​മി​ക്കാ​ൻ രാ​ജി സ​മ​ർ​പ്പി​ച്ച​യാ​ളാ​ണ് ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് ക​ണ്ണ​ൻ രാ​ജി സ​മ​ർ​പ്പി​ച്ച​ത്. സ​ർ​വീ​സി​ൽ അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​യി​രു​ന്നു രാ​ജി​വെ​ച്ച​ത്. എ​ന്നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ണ്ണ​ന്‍റെ രാ​ജി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.